|    Jan 22 Sun, 2017 1:19 am
FLASH NEWS

എല്‍ഡിഎഫിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചതായി പരാതി

Published : 16th April 2016 | Posted By: SMR

താനൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം താനൂരിന്റെ വിവിധ പ്രദേശങ്ങളില്‍ എല്‍ഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. താനൂര്‍, താനാളൂര്‍, വട്ടത്താണി, കുണ്ടുങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വി അബ്ദുര്‍റഹ്മാനു വോട്ടഭ്യര്‍ഥിച്ചു സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. താനൂരിന്റെ സൗഹൃദഗ്രാമം എന്ന പേരില്‍ കഴിഞ്ഞ ആഴ്ചകളില്‍ വിവിധ പത്രങ്ങളിലും പ്രാദേശിക ചാനലുകളിലും സ്ഥാനം പിടിച്ച താനൂര്‍ പോലിസ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ചു.
ഇവിടെ ഒന്നിനുമേലെ ഒന്നായി വിവിധ വര്‍ണത്തിലും വലുപ്പത്തിലുമുള്ള ഫഌക്‌സ് ബോര്‍ഡുകളാണ് മസ്‌ലിംലീഗ് സ്ഥാനാര്‍ഥി അബ്ദുറഹിമാന്‍ രണ്ടത്താണിക്കുവേണ്ടിയും ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടിയും സ്ഥാപിച്ചിരിക്കുന്നത്. ഇടതു സ്ഥാനാര്‍ഥിയുടെ രണ്ടു ബോര്‍ഡുകളാണ് കഴിഞ്ഞ രാത്രി തകര്‍ത്തത്.—സാമൂഹിക ദ്രോഹികളോ കുഴപ്പം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവരോ അല്ലാത്ത മറ്റേതു രഷ്ട്രീയക്കാരും ഈ സൗഹൃദ ഗ്രാമത്തിലെ ബോര്‍ഡുകള്‍ നശിപ്പിക്കുകയില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക