|    Jan 20 Fri, 2017 1:36 pm
FLASH NEWS

എല്‍ഡിഎഫിന്റെ പരസ്യം നശിപ്പിച്ചത് വിറളിപിടിച്ചവര്‍: പിണറായി

Published : 18th April 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ആറു ട്രെയിനുകളില്‍ പതിച്ച എല്‍ഡിഎഫിന്റെ പരസ്യങ്ങള്‍ നശിപ്പിച്ചത് മുന്നണിയുടെ മുന്നേറ്റം കണ്ടു വിറളി പിടിച്ചവരാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. എല്‍ഡിഎഫ് വരും, എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ജനങ്ങള്‍ ആവേശപൂര്‍വം ഏറ്റെടുത്തതായി പിണറായി ഫേസ്ബുക്കില്‍ അവകാശപ്പെട്ടു. റെയില്‍വേ മന്ത്രാലയത്തിന്റെ അനുവാദത്തോടെ ടെന്‍ഡര്‍ വിളിച്ച് പതിപ്പിച്ച പരസ്യങ്ങളുടെ അടിത്തറ ഇന്നാട്ടിലെ സാധാരണ ജനങ്ങളില്‍നിന്നു സ്വരൂപിച്ച പണമാണ്. ആകര്‍ഷകമായ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പകരം നശിപ്പിച്ച് സായൂജ്യമടയുന്ന മനോരോഗ സമാനമായ അവസ്ഥയില്‍ എതിരാളികളെത്തിയത് ഖേദകരമാണ്. ട്രെയിനുകളില്‍ പതിച്ച പരസ്യം നശിപ്പിക്കപ്പെടാതെ സൂക്ഷിക്കാന്‍ റെയില്‍വേ പോലിസിന് ബാധ്യതയുണ്ട്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണം. അതിക്രമംകൊണ്ട് എല്‍ഡിഎഫിന്റെ മേല്‍ക്കൈ ഇല്ലാതാക്കാമെന്ന വ്യാമോഹം വേണ്ടെന്നും പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക