|    Mar 23 Thu, 2017 4:09 pm
FLASH NEWS

എല്‍ഡിഎഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവര്‍ജനമാണെന്ന് മന്ത്രി

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: മദ്യനയത്തിന്റെ കാര്യത്തില്‍ ഇടതുസര്‍ക്കാ ര്‍ തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പു പാലിക്കുമെന്നു സംസ്ഥാന തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസ്സിനകത്തു തന്നെ ഏകാഭിപ്രായമില്ലാത്ത അവസ്ഥയാണ്. എന്നാല്‍, എല്‍ഡിഎഫിന്റെ നയം മദ്യ നിരോധനമല്ല മറിച്ച് മദ്യവര്‍ജനമാണെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. അടച്ചുപൂട്ടിയ ബാറുകള്‍ ഒന്നുംതന്നെ തുറന്നിട്ടില്ല.
മദ്യനിരോധനംമൂലം വിദേശമദ്യത്തിന്റെ ഉപഭോഗത്തില്‍ മാത്രമാണു കുറവുണ്ടായിരിക്കുന്നത്. എന്നാല്‍, ബിയര്‍, വൈന്‍ ഉപയോഗത്തില്‍ 62 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴി മദ്യവില്‍പന എന്നത് നിലവിലെ നിയമപ്രകാരം സാധ്യമല്ലാത്ത കാര്യമാണ്. എന്നാല്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നവരും മനുഷ്യരാണെന്ന കാര്യം ഓര്‍ക്കണം. ഒരുപക്ഷേ, അവര്‍ മദ്യത്തിന് അടിമകളായി പോയവരായിരിക്കാം. പതിവായി മദ്യപിക്കുന്നവരോ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം മദ്യപിക്കുന്നവരോ ആവാം. എന്നാ ല്‍, അതിന്റെ പേരില്‍ അവര്‍ ആക്ഷേപിക്കപ്പെടുന്നതു ശരിയല്ല.
ഡല്‍ഹിയിലെത്തിയ മന്ത്രി ടി പി രാമകൃഷ്ണന്‍  എക്‌സൈസ് വകുപ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയും വിവിധ പദ്ധതികള്‍ക്കായി ധനസഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, നൈപുണി വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി, ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് മന്ത്രി ബന്ദാരു ദത്താത്രേയ തുടങ്ങിയവരെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക