|    May 24 Wed, 2017 11:11 pm
FLASH NEWS

എല്‍ജെപി നേതാവ് വെടിയേറ്റു മരിച്ചു

Published : 7th February 2016 | Posted By: SMR

പട്‌ന: മുന്‍ മുഖ്യമന്ത്രി റബ്‌റീദേവിക്കെതിരേ മല്‍സരിച്ച എല്‍ജെപി നേതാവ് ബ്രിജ്‌നാതിസിങ് വെടിയേറ്റു മരിച്ചു. ഭാര്യക്കും ബന്ധുവിനുമൊപ്പം യാത്രചെയ്യവെ വാഹനത്തിലെത്തിയ അജ്ഞാതര്‍ എകെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. 27 തവണ നിറയൊഴിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിങിന്റെ ഭാര്യക്കും മറ്റൊരു ബന്ധുവിനും പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. 2010ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ പത്‌നി കൂടിയായ റബ്‌റീദേവിക്കെതിരേ രാജാപൂര്‍ മണ്ഡലത്തില്‍ സിങ് മല്‍സരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day