|    Nov 18 Sun, 2018 1:30 am
FLASH NEWS
Home   >  Sports  >  Cricket  >  

എല്‍ഗറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

Published : 22nd March 2018 | Posted By: vishnu vis

കേപ്ടൗണ്‍: ആസ്‌ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയാരായ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യ ദിനം കളിപിരിയുമ്പോള്‍ എട്ടുവിക്കറ്റിന് 266 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ ഡീന്‍ എല്‍ഗറും (121*) കഗിസോ റബാദയുമാണ് (6*) ക്രീസില്‍.നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മര്‍ക്രമിനെ (0) നേരത്തെ തന്നെ നഷ്ടമായെങ്കിലും എല്‍ഗറിന് മികച്ച പിന്തുണ നല്‍കി ഹാഷിം അംലയും (31) എബി ഡിവില്ലിയേഴ്‌സും (64) ആതിഥേയരെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു. ആസ്‌ത്രേലിയക്ക് വേണ്ടി പാറ്റ് കുമ്മിന്‍സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റുകളും പങ്കിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss