|    Oct 23 Mon, 2017 10:49 pm
FLASH NEWS

എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ചു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Published : 3rd November 2016 | Posted By: SMR

ഗുരുവായൂര്‍: ഗുരുവായൂര്‍ തൊഴിയൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയെ അധ്യാപിക ചൂരല് കൊണ്ടടിച്ചതായി പരാതി. തൊഴിയൂര്‍ കല്ലംവീട്ടില്‍ ജംഷീറിന്റെ മകന്‍ സിയാന്‍ ജംഷീറിനാണ് അടിയേറ്റത്. ഇരു കാലുകളുടെയും മുട്ടിന് താഴെ ചൂരല്‍ അടിയേറ്റ ആറ് പാടുകളുണ്ട്. തിങ്കളാഴ്ച ഉച്ചയോടയാണ് അധ്യാപിക കുട്ടിയെ അടിച്ചത്. സിയാന്റെ പിതാവ് ഇന്നലെ രാത്രി വിദേശത്തേക്ക് പോയി.  സ്‌കൂളിലേക്ക് കൊണ്ടു വിടാനായി പിതാവിന്റെ സഹോദരന്‍ റഫീഖ് രാവിലെ എത്തിയപ്പോഴാണ് കുട്ടി വിവരം പുറത്തു പറയുന്നത്. ഉടന്‍ തന്നെ കുട്ടിയെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു വരാത്തതിന് ഭക്ഷണം കഴിക്കുന്ന സമയത്ത് അധ്യാപിക അടിക്കുകയായിരുന്നുവെന്ന് സിയാന്‍ ജംഷീര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയകതായി റഫീഖ് പറഞ്ഞു. സംഭവത്തിനുത്തരവാദിയായ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജിങ് കമ്മിറ്റി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക