|    Jan 17 Tue, 2017 12:29 pm
FLASH NEWS

എല്‍ഐസി ക്ക് 60ാം പിറന്നാള്‍; ആനുകൂല്യങ്ങളില്ലാതെ പത്തുലക്ഷത്തിലധികം ഏജന്റുമാര്‍ പ്രക്ഷോഭത്തിലേക്ക്

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: സപ്തംബറില്‍ 60ാം പിറന്നാള്‍ ആഘോഷിക്കുന്ന എല്‍ഐസി ഓഫ് ഇന്ത്യയില്‍ ക്ഷേമനിധിയോ പെന്‍ഷനോ ഇല്ലാതെ പത്ത് ലക്ഷത്തിലധികം ഏജന്റുമാര്‍. ശമ്പളമില്ലാതെ കമ്മീഷന്‍ മാത്രം കൈപ്പറ്റി സേവനമനുഷ്ഠിക്കുന്ന ഏജന്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
16 ലക്ഷത്തിലധികം ഏജന്റുമാരാണ് എല്‍ഐസിക്ക് ഇന്ത്യയൊട്ടാകെ ഉണ്ടായിരുന്നത്. എന്നാല്‍, പരമ്പരാഗത ഏജന്റുമാരെ ഒഴിവാക്കി മുന്നോട്ടുപോവാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തിന്റെ ഫലമായി ആറ് ലക്ഷത്തോളം പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കൊഴിഞ്ഞുപോയി. എല്ലാ മേഖലയിലും തൊഴില്‍ പരിരക്ഷ ഉള്ളപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് എല്‍ഐസിയെ ഉയര്‍ത്തിയ ഏജന്റുമാര്‍ക്ക് യാതൊരു പരിരക്ഷയും ഇല്ലെന്ന് ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്റ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ കെ രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 59 വര്‍ഷം പിന്നിട്ടിട്ടും ക്ഷേമനിധി, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, ഇഎസ്‌ഐ, മെഡിക്ലെയിം, എല്‍ഐസിയുടെ നിയമനങ്ങളില്‍ സംവരണം, ഏജന്റുമാരെ എല്‍ഐസിയുടെ തൊഴിലാളികളായി അംഗീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
എല്‍ഐസി ഒടുവില്‍ നടത്തിയ ക്ലാസ്‌ഫോര്‍ ജീവനക്കാരുടെ സ്ഥിര നിയമനത്തില്‍ എല്‍ഐസി ഓഫിസില്‍ കാന്റീന്‍ നടത്തിയിരുന്നവരെയും സ്വകാര്യകമ്പനികളുടെ ജനറേറ്റര്‍ ഓപ്പറേറ്റര്‍മാരെയും വളഞ്ഞവഴിയില്‍ കൂടി നിയമിച്ചെന്നും ഒരു ഏജന്റിനെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക