|    Jan 17 Tue, 2017 6:48 pm
FLASH NEWS

എല്‍ഐസി ഏജന്റുമാരുടെ മിനിമം ബിസിനസ്സ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണയിച്ച് ഉത്തരവായി

Published : 25th August 2016 | Posted By: SMR

കൊല്ലം: എല്‍ഐസി ഏജന്റുമാരുടെ മിനിമം ബിസിനസ്സ് ഗ്യാരന്റി നിബന്ധനകള്‍ പുനര്‍നിര്‍ണ്ണയിച്ച് ഉത്തരവായതായി ആള്‍ ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്‍കെ പ്രേമചന്ദ്രന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്‍ഐസി ഏജന്റുമാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലി, കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ എന്നിവരെ ഫെഡറേഷന്‍ ഭാരവാഹികള്‍ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചു ചര്‍ച്ച നടത്തിയിരുന്നു.  ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് സംഘടപ്പിച്ചതിന്റെ പശ്ചാത്തതിലാണ് നിലവിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു ഉത്തരവായത്.
എല്‍ഐസി ഏജന്റുമാരുടെ മിനിമം ബിസിനസ്സ് ഗ്യാരന്റി പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ പ്രിമീയവും പന്ത്രണ്ട് പോളിസിയും എന്ന വ്യവസ്ഥ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏര്‍പ്പെടുത്തിയതാണ്.
ഒരു ലക്ഷം രുപയുടെ പ്രിമീയവും 12 പുതിയ പോളിസിയും എന്ന ലക്ഷ്യം സാക്ഷാല്‍കരിക്കാത്തതിന്റെ പേരില്‍ 5 ലക്ഷത്തോളം വരുന്ന ഏജന്റുമാര്‍ക്ക് ഏജന്‍സി നഷ്ടമായി. അഞ്ച്  ലക്ഷത്തിലധികം  എല്‍ഐസി ഏജന്റുമാരുടെ ഉപജീവനം ഇല്ലാതാകുകയും തൊഴിലില്ലായ്മ വര്‍ദ്ധി—ക്കുകയും ചെയ്ത തിരുമാനമാണ് ഇപ്പോള്‍ തിരുത്തിയിട്ടുളളതെന്നും എംപി പറഞ്ഞു.   ആള്‍ ഇന്ത്യാ ഫെഡറേഷന്‍  ജനറല്‍ സെക്രട്ടറി തോന്നയ്ക്കല്‍ രാമചന്ദ്രന്‍, ദേശീയ പ്രസിഡന്റ് ശശിധരന്‍ പള്ള എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക