|    Apr 28 Fri, 2017 5:39 pm
FLASH NEWS

എല്‍എല്‍ബി പ്രവേശന പ്രായപരിധിക്ക് ഹൈക്കോടതി സ്‌റ്റേ

Published : 26th October 2016 | Posted By: SMR

കൊച്ചി: എല്‍എല്‍ബി പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ച ബാര്‍ കൗണ്‍സില്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.   പഞ്ചവത്സര എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനാണ് സുപ്രീംകോടതി ഉത്തരവിന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയത്.
ത്രിവത്സര എല്‍എല്‍ബിക്ക് 30 വയസും പഞ്ചവത്സര കോഴ്‌സിന് 20 വയസുമാണ് പ്രായപരിധി. ഈ വര്‍ഷം ഡിസംബറില്‍ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പരീക്ഷ എഴുതാമെന്നായിരുന്നു നിര്‍ദ്ദേശം. പുതിയ വിജ്ഞാപനമനുസരിച്ച് മികച്ച റാങ്കുള്ളവരുടെ പ്രായം 20 വയസ്സിന് മുകളിലായാല്‍ പ്രവേശനം ലഭിക്കില്ല. പരീക്ഷയെഴുതിയവരില്‍ 20 വയസ്സ് കഴിഞ്ഞവര്‍ റാങ്ക് പട്ടികയില്‍ പിന്നിലായാലും പ്രവേശനം ലഭിക്കും. 2136 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day