|    Jan 20 Fri, 2017 7:26 pm
FLASH NEWS

എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് അംഗീകാരം നേടല്‍; സര്‍വകലാശാല നടപടി തുടങ്ങി

Published : 29th July 2016 | Posted By: SMR

കണ്ണൂര്‍: സര്‍വകലാശാലയ്ക്കു കീഴിലെ ഏക നിയമ പഠനകേന്ദ്രമായ തലശ്ശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് അംഗീകാരം നേടിയെടുക്കാന്‍ സര്‍വകലാശാല അധികൃതര്‍ ശ്രമം തുടങ്ങി. അംഗീകാരം ലഭിക്കുന്നതിന്റെ ഭാഗമായി ബാര്‍ കൗണ്‍സിലിന്റെ വിദഗ്ധ സംഘം ആഗസ്ത് ആദ്യവാരം പരിശോധനയ്ക്കുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല അധികൃതര്‍. അംഗീകാരം ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനും ലീഗല്‍ സ്റ്റഡീസ് സെന്റര്‍ മേധാവിയെ ചുമതലപ്പെടുത്താനും ഇന്നലെ രാവിലെ ചേര്‍ന്ന വിദ്യാര്‍ഥി പ്രതിനിധികളുടെയും സര്‍വകലാശാല അധികാരികളുടെയും യോഗത്തില്‍ തീരുമാനമായി.
അംഗീകാരത്തിനുവേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം നടത്തിവരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ കോഴ്‌സുകള്‍ക്ക് പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ വിഷയം സര്‍ക്കാരിന്റെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്താനും യോഗം തീരുമാനിച്ചു. ചര്‍ച്ചയില്‍ സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ടി അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, സിന്‍ഡിക്കേറ്റംഗങ്ങളായ എം  പ്രകാശന്‍, ഡോ. വി എ വില്‍സണ്‍, അഡ്വ. പി സന്തോഷ്‌കുമാര്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്   ഡോ. എസ് പ്രദീപ്കുമാര്‍, ലീഗല്‍ സ്റ്റഡീസ് മേധാവി കവിതാ ബാലകൃഷ്ണന്‍, സര്‍വകലാശാല പാലയാട് കാംപസ് ഡയരക്ടര്‍ ഇന്‍ചാര്‍ജ് ഡോ. യു ഫൈസല്‍, സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയരക്ടര്‍ പി ഫൈസല്‍, സ്റ്റുഡന്റ് സര്‍വീസസ് ഡയരക്ടര്‍ കെ നാരായണന്‍, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
2009ല്‍ ലഭിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ താല്‍ക്കാലിക അനുമതിയിലാണ് ലീഗല്‍ സ്റ്റഡീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനാല്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം റദ്ദാക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. സ്ഥിരം ഫാക്കല്‍റ്റി, കംപ്യൂട്ടര്‍ ലാബ്, പഠനാവശ്യത്തിനുള്ള പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക ലൈബ്രറി, മുട് കോര്‍ട്ട് എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാണു നിബന്ധന. അതേസമയം, സര്‍വകലാശാല തുടങ്ങുന്ന സ്വാശ്രയ എല്‍എല്‍ബി കോളജിലേക്കു വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പാലയാട് കാംപസിന്റെ അംഗീകാരം നഷ്ടപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണ് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സമരം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക