|    Jun 25 Sun, 2017 4:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എല്‍ഇഡി ലൈറ്റ്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: പോലിസ് വാഹനങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന എല്‍ഇഡി ബീക്കണ്‍ ലൈറ്റുകള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാവുന്നുവെന്ന പരാതി പരിശോധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ  കമ്മീഷന്‍  ഉത്തരവ്. സംസ്ഥാന പോലിസ് മേധാവിയും ഗതാഗതവകുപ്പ് കമ്മീഷണറും നവംബര്‍ 30നു മുമ്പ് വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പല നിറങ്ങളിലായി ഏറെ ദൂരം ചുറ്റിയടിക്കുന്ന വെളിച്ചം എതിര്‍ദിശയില്‍ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍മാരുടെ കണ്ണില്‍ തറച്ചുകയറുന്നുവെന്നാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക