|    Dec 15 Fri, 2017 5:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

എല്ലുകള്‍ക്ക് ക്ഷതമേറ്റതായി റിപോര്‍ട്ട്‌ ഷെറിന് പീഡനമേറ്റിരുന്നതായി ഡോക്ടറുടെ മൊഴി

Published : 1st December 2017 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസിലെ ഡെല്ലാസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ ശരീരത്തില്‍ പീഡനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടറുടെ മൊഴി. ഷെറിന്റെ ശരീരത്തില്‍ ഉപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും എല്ലുകള്‍ക്ക് ക്ഷതമേറ്റതായും മൊഴിയിലുണ്ട്.  കഴിഞ്ഞ ഒക്ടോബറിലാണ് വെസ്്‌ലി മാത്യൂസ് ദമ്പതിമാര്‍ ഇന്ത്യയില്‍ നിന്ന് ദത്തെടുത്ത  ഷെറിനെ കൊല്ലപ്പെട്ട  നിലയില്‍ കണ്ടെത്തിയത്. വിദഗ്ധരുടെ പരിശോധനയില്‍ 2016ലെയും 2017ലെയും ഷെറിന്റെ എക്‌സറേ റിപോര്‍ട്ടില്‍ ശരീരത്തില്‍ മുറിവേറ്റതായി വ്യക്തമാക്കുന്നുണ്ട്. ഈ മുറിവുകള്‍ ദത്തെടുത്തതിനു ശേഷമാണെന്നും വ്യക്തമാണ്. പക്ഷേ, ഏതു സാഹചര്യത്തിലാണ് മുറിവേറ്റതെന്ന് വ്യക്തമാക്കാന്‍ വളര്‍ത്തമ്മ സിനി മാത്യുസ്  തയ്യാറായിട്ടില്ല.കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ഷെറിന്‍ മാത്യുവിനെ കാണാനില്ലെന്ന പരാതി വളര്‍ത്തച്ഛന്‍ വെസ്്‌ലി നല്‍കുന്നത്. പാല്‍ കുടിക്കാതിരുന്നതിന് പുലര്‍ച്ചെ വീടിനു പുറത്ത് നിര്‍ത്തിയതായും പിന്നീട് വന്നുനോക്കിയപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് ഇവര്‍ ആദ്യം പോലിസിന് മൊഴി നല്‍കിയിരുന്നത്.  ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ഒക്ടോബര്‍ 22ന് ഇവര്‍ താമസിക്കുന്ന പ്രദേശത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കില്‍ ഷെറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ വെസ്്‌ലി വീണ്ടും മൊഴിമാറ്റി. പാല്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്വാസംമുട്ടി കുട്ടി മരിക്കുകയായിരുന്നെന്നും മൃതദേഹം കലുങ്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും പോലിസിന്റെ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.  തുടര്‍ന്ന് വെസ്്‌ലിയെ പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് സിനിയെയും  അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക