|    Jan 21 Sat, 2017 2:05 pm
FLASH NEWS

എല്ലാ സ്‌കൂളിലും കംപ്യൂട്ടര്‍ പദ്ധതിക്കു തുടക്കമായി

Published : 10th August 2016 | Posted By: SMR

കല്ല്യാശ്ശേരി: മണ്ഡലത്തിലെ ‘എല്ലാ സ്‌കൂളിലും കംപ്യൂട്ടര്‍’ എന്ന പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച  36 ലക്ഷം രൂപയുടെ കംപ്യൂട്ടറും, സൗണ്ട്‌സിസ്റ്റം, അനുബന്ധ ഉപകരണങ്ങളുടെയും മണ്ഡലം തല വിതരണോദ്ഘാടനം എരിപുരത്ത് മാടായി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.    എം സുജാത, ജില്ലാപഞ്ചായത്തംഗം ആര്‍അജിത, പി ഐ സുഗുണന്‍, പി പി ദാമോദരന്‍, കെ മനോജ് കുമാര്‍, വി മണികണ്‍ഠന്‍, ടി വി ചന്ദ്രന്‍, ഇ സിവിനോദ്, യു സജിത്ത് കുമാര്‍, പിടിഎ പ്രസിഡന്റ് വി വി രമേശന്‍ മാസ്റ്റര്‍ സംസാരിച്ചു.
കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെറുകുന്ന് ഗവ. ബോയ്‌സ്, മാടായി ഗവ.ബോയ്‌സ്, ചെറുതാഴം, കൊട്ടില, പട്ടുവം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെറുകുന്ന് ഗവ.ഗേള്‍സ്, നെരുവമ്പ്രം  ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ല്യാശ്ശേരി, മാട്ടൂല്‍, മാടായി ഗേള്‍സ്, ചെറുകുന്ന് വെല്‍ഫെയര്‍, മാടായി ഗവ.   വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ല്യാശേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ജിഎംയുപി സ്‌കൂള്‍ പുതിയങ്ങാടി, ഗവ.എല്‍പിസ്‌കൂള്‍ കുഞ്ഞിമംഗലം, ജിഎംയുപി പഴയങ്ങാടി, ജിഎംയുപി ഏഴോം, ഗവ. വെല്‍ഫയര്‍ എല്‍പി മടക്കര, ഗവ. എല്‍പി സ്‌കൂള്‍ അരിയില്‍, ഗവ. എല്‍പി സ്‌കൂള്‍ പട്ടുവം, ഗവ. ഹരിജന്‍ വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ പട്ടുവം സ്‌കൂളുകള്‍ക്കാണ് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തത്.
ഗവ. എല്‍പി സ്‌കൂള്‍ ചെറുകുന്ന് സൗത്ത്, ഗവ. എല്‍പി സ്‌കൂള്‍ ചെറുകുന്ന് നോര്‍ത്ത്, ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂള്‍ വെങ്ങര എന്നീ സ്‌കൂളുകള്‍ക്ക് സൗണ്ട് സിസ്റ്റവും അനുവദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക