|    Oct 23 Mon, 2017 5:55 am
Home   >  Todays Paper  >  page 7  >  

എല്ലാ സംസ്ഥാനത്തും ഭക്ഷ്യനിയമം നിലവില്‍വന്നു: പാസ്വാന്‍

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ മാസത്തോടെ ദേശീയ ഭക്ഷ്യസുരക്ഷാനിയമം നിലവില്‍വന്നതായി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാതിരുന്ന കേരളവും തമിഴ്‌നാടും ഈ മാസം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് അരിക്കും ഗോതമ്പിനും സബ്‌സിഡി നല്‍കാന്‍ 1.4 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 11 സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു നിയമം നടപ്പിലാക്കിയിരുന്നത്. നിയമമനുസരിച്ച് ഒരാള്‍ക്ക് മാസത്തില്‍ അഞ്ചു കി.ഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കും. അരിക്ക് കിലോവിന് മൂന്ന് രൂപയും ഗോതമ്പിന് 2 രൂപയുമായിരിക്കും വില. മാസത്തില്‍ 11,726 കോടിയാണ് സബ്‌സിഡിയിനത്തില്‍ ചെലവാകുന്നതെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക