|    May 29 Mon, 2017 7:04 pm
FLASH NEWS

എല്ലാ മാസവും ശുചീകരണ ദിനം ആചരിക്കും: ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍

Published : 30th July 2016 | Posted By: SMR

കൊല്ലം: കലക്‌ട്രേറ്റിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി മാസത്തില്‍ ഒരു ദിവസം ശുചീകരണ ദിനമായി ആചരിക്കുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ പറഞ്ഞു.
മാസത്തിലെ  ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ് എല്ലാ ജീവനക്കാരുടെയും സഹകണത്തോടെ കലക്‌ട്രേറ്റ് വൃത്തിയാക്കാനാണ് പദ്ധതിയെന്നും കലക്ടര്‍ പറഞ്ഞു. ശുചിത്വ മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവല്‍്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കലക്‌ട്രേറ്റിലെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറും മറ്റും നീക്കിതുടങ്ങിയിരുന്നു. അടുത്ത മാസത്തോടെ ഇത് പൂര്‍ണമായും നീക്കം ചെയ്യാനാകും. ഓഫിസുകളില്‍ ചാക്കുകളില്‍ വേര്‍തിരിച്ച് ശേഖരിച്ചുവയ്ക്കുന്ന കടലാസ്, പ്ലാസ്റ്റിക്  മാലിന്യങ്ങള്‍ ആഴ്ച്ചയിലൊരിക്കല്‍ ശേഖരിച്ച് നീക്കം ചെയ്യും.
ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണ യൂനിറ്റുകള്‍ക്ക് നല്‍കും. ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ കലക്‌ട്രേറ്റ് വളപ്പിലെ കംപോസ്റ്റ് കുഴിയില്‍ സംസ്‌കരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
എഡിഎം ഐ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ദേവപ്രസാദ്, എച്ച് എസ് ഗീതാഭായി, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, എം തോമസ് കുട്ടി എന്നിവര്‍ പങ്കെടുത്തു. വി ശ്രീകുമാര്‍, ഡോ. ഗീത എന്നിവര്‍ ക്ലാസ്സെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day