|    Oct 20 Fri, 2017 9:59 pm
FLASH NEWS
Home   >  Districts  >  Kannur  >  

എല്ലാ ബസ്സുകളും കയറുന്നില്ല; ബിഒടി സ്റ്റാന്റില്‍ നഷ്ടമെന്ന് വ്യാപാരികള്‍

Published : 30th August 2016 | Posted By: SMR

കണ്ണൂര്‍: ടൗണിലെത്തുന്ന എല്ലാ ബസ്സുകളും പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ഓപറേറ്റ് ചെയ്യുമെന്ന കരാര്‍ വ്യവസ്ഥ പാലിക്കാത്തതിനാല്‍ കച്ചവടത്തില്‍ നഷ്ടമുണ്ടാവുന്നതായി താവക്കര ബിഒടി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലെ വ്യാപാരികള്‍.
കെകെ ബില്‍ഡേഴ്‌സിന്റെ വാക്ക് ലംഘിക്കപ്പെട്ടതാണ് വന്‍തുക നല്‍കി മുറികള്‍ വാടകയ്‌ക്കെടുത്തവര്‍ക്കു തിരിച്ചടിയായതെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാത്രി ഏഴിനു ശേഷം ദീര്‍ഘദൂരബസ്സുകളും പറശ്ശിനിക്കടവ്, പഴയങ്ങാടി, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോവേണ്ട ബസ്സുകളും താവക്കരയില്‍ നിന്നു പുറപ്പെടുന്നില്ല. പകരം പഴയ ബസ് സ്റ്റാന്റില്‍ നിന്നാണ് പുറപ്പെടുന്നത്. ഇതു കാരണം പുതിയ ബസ് സ്റ്റാന്റിലെ കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതാത് സ്ഥലങ്ങളിലെ ബസ്സുകള്‍ കിട്ടാനായി പലപ്പോഴും ഓട്ടോപിടിച്ച് പോവേണ്ടിവരുന്നു.
വ്യാപാരികളുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടിനെ തുടര്‍ന്ന് ബസ്സുകള്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ പഴയസ്ഥിതി തുടരുകയാണ്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണം.
അല്ലാത്തപക്ഷം നിയമപരമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ പി മുഹമ്മദ് ഹാജി, കെ സുഹൈല്‍, എം മനോദ്, കെ പി സാജിദ്, സി അന്‍സാരി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക