|    Oct 24 Wed, 2018 8:07 am
FLASH NEWS

എല്ലാ പാലങ്ങളുടെയും സുരക്ഷാ ഓഡിറ്റ് നടത്തണം: ജോസഫ് എം പുതുശേരി

Published : 17th January 2017 | Posted By: fsq

 

തിരുവല്ല: സംസ്ഥാനത്ത് മരാമത്ത് വകുപ്പ് നിര്‍മിച്ച എല്ലാ പാലങ്ങളുടെയും സുരക്ഷാ ഓഡിറ്റ് അടിയന്തരമായി ആരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി ആവശ്യപ്പെട്ടു. ഏനാത്തു പാലത്തിനു നേരിട്ടിരിക്കുന്ന സുരക്ഷാഭീഷണി സംസ്ഥാനം ഗൗരവമായി എടുക്കണമെന്നും മരാമത്ത് മന്ത്രിക്കയച്ച നിവേദനത്തില്‍ പുതുശേരി ചൂണ്ടിക്കാട്ടി. കാലടി പാലത്തിനു വിളളല്‍ നേരിട്ടപ്പോള്‍ തന്നെ ഇതാരംഭിക്കേണ്ടതായിരുന്നു. റാന്നി പാലത്തിന്റെ ഉദാഹരണവും നമുക്കു മുന്നിലുണ്ട്. മണല്‍ വാരല്‍ മാത്രമല്ല ഘടനാപരമായ പ്രശ്‌നങ്ങളും കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി  നടത്താത്തതും പല പാലങ്ങളെയും ബലക്ഷയത്തിലേക്കു നയിക്കുന്നു. കേരള            പിറവിക്കുശേഷം നിര്‍മിച്ച പല പാലങ്ങളുടെയും ആയുസ് അവസാനിക്കാറായി. ഇതിന്റെ സുരക്ഷ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും നിര്‍മിച്ച പല പാലങ്ങളും എണ്‍പതും നൂറും വര്‍ഷമായിട്ടും കേടുകൂടാതെ നിലനില്‍ക്കുന്നതും പഠന വിധേയമാകണം. നിലവിലുളള ഓരോ പാലത്തിന്റെയും പ്രശ്‌നങ്ങളും ഉറപ്പും സംബന്ധിച്ച് ആഗോള നിലവാരമുളള ഘടനാ എന്‍ജിനീയറിങ് വിദഗ്ധ സംഘത്തെക്കൊണ്ട് പഠനം നടത്തിക്കണം. ഐഐടിയെയോ, കരസേനയേയോ  ഇത് ഏല്‍പ്പിക്കുന്നതില്‍ തെറ്റില്ല. ഏനാത്തുപാലം ഇപ്പോഴത്തെ നിലയില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തി അറ്റകുറ്റപ്പണി നടത്തുന്നത് സുരക്ഷിതമാണോ എന്ന കാര്യവും വിലയിരുത്തണം. പാലത്തിന്റെ അടിത്തട്ട്  കട്ടിയുളള പാറയിലെത്തിയിട്ടില്ലെങ്കില്‍ ഇതു പ്രശ്‌നമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.  ഏനാത്തും കോഴഞ്ചേരിയും ഉള്‍പ്പെടെ സംസ്ഥാനത്തെ പല പാലങ്ങളിലും ആലും മരങ്ങളും വേരിറക്കി വളര്‍ന്നിട്ടും വെട്ടിമാറ്റാത്തത് ഉദ്യോഗസ്ഥ അനാസ്ഥയാണെന്നും പുതുശേരി ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss