|    Aug 21 Mon, 2017 5:38 pm
FLASH NEWS

എല്ലാ പഞ്ചായത്തുകളിലും ആധുനിക പൊതുശൗചാലയങ്ങള്‍ ആവശ്യം: ജില്ലാ കലക്ടര്‍

Published : 12th August 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള പൊതുശൗചാലയങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പഞ്ചായത്ത് പ്രസിഡന്റുമാരോട് നിര്‍ദേശിച്ചു. അംഗപരിമിതര്‍ക്കുകൂടി ഉപകരിക്കുന്ന രീതിയിലാകണം ഇത്തരം പൊതുശൗചാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. “മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം കാസര്‍കോട് ഡിപിസി കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 38 പഞ്ചായത്തുകളിലും ആധുനിക രീതിയിലുള്ള ഒരു പൊതുശൗചാലയമെങ്കിലും നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. ചിലയിടത്ത് പൊതുശൗചാലയങ്ങള്‍ ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാത്തവിധത്തില്‍ വൃത്തിഹീനമാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയും അംഗപരിമിതരെയുമാണ്. ശുചിയുള്ള പൊതുശൗചാലയങ്ങളില്ലാത്തത് സാമൂഹിക-ആരോഗ്യപ്രശ്‌നമായി വളര്‍ന്നിരിക്കുകയാണ്. ഓരോ പഞ്ചായത്തും തങ്ങളുടെ പരിധിയിലുള്ള സന്നദ്ധ സംഘടനകളുടേയും വ്യക്തികളുടേയും സഹകരണത്തോടെ ഇതിനുള്ള ഫണ്ടും സ്ഥലവും കണ്ടെത്തണം. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയുന്നത് കര്‍ശനമായി തടയാന്‍ പഞ്ചായത്ത് തലത്തില്‍ നടപടിസ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. 15ന് ജില്ലാതലത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കു ശേഷം മാലിന്യത്തില്‍ നിന്നും  സ്വാതന്ത്ര്യം” പ്രഖ്യാപനവും പ്രതിജ്ഞയും നടത്തും. ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡി വി അബ്ദുല്‍ ജലീല്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എം സുരേഷ്, എഡിസി (ജനറല്‍) പി എം രാജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) കെ വിനോദ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക