|    Jan 23 Mon, 2017 6:06 am
FLASH NEWS

എല്ലാ ജില്ലകളിലും അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും: കൃഷിമന്ത്രി

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട-ഇടത്തരം അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. നാളികേരം, നെല്ല്, റബര്‍, സുഗന്ധവിള, പഴവര്‍ഗം എന്നിവ അടിസ്ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. പ്രത്യേക നിക്ഷേപ പദ്ധതി (കിഫ്ബി) പ്രകാരം 500 കോടി രൂപയാണ് അഗ്രോ പാര്‍ക്കിനായി വകയിരുത്തിയിട്ടുള്ളതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ അല്ലെങ്കില്‍ എറണാകുളം ജില്ലകൡാണ് ആദ്യഘട്ടത്തില്‍ പാര്‍ക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനും പാക്കിങ്ങിനുമായി അന്താരാഷ്ട്രനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് അഗ്രോ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് 50,000 ഹെക്ടറില്‍ ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കും. മൂന്നുവര്‍ഷം കൊണ്ട് കേരളത്തിനാവശ്യമായ പച്ചക്കറി സംസ്ഥാനത്തു തന്നെ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട്‌ലെറ്റ് ആരംഭിക്കുമെന്നും  മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക