|    Nov 16 Fri, 2018 2:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

‘എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം’

Published : 3rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടെ ശബരിമല സ്ത്രീപ്രവേശന വിവാദം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഒന്നിച്ചിരുന്ന് പൂജ ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകളെ ക്ഷേത്രത്തിനുള്ളില്‍ കയറ്റിക്കൂടാ എന്ന് ആര്‍എസ്എസ് നേതാവ് ചോദിച്ചു.
അതേസമയം, പഴയ ആചാരങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ വല്ല മാറ്റവും വരുത്തണമെങ്കില്‍ ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് ആയിരിക്കണമെന്നും ജോഷി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss