|    Jan 17 Tue, 2017 6:29 am
FLASH NEWS

എല്ലാ ക്ഷേത്രങ്ങളിലും മതപഠനകേന്ദ്രം തുടങ്ങണമെന്ന് ബിജെപി

Published : 25th August 2016 | Posted By: G.A.G

Vedic-Education-600

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപഠനകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍. മതപ്രബോധനമെന്നതു ദേവസ്വംബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലുള്ളതാണ്. രാഷ്ട്രീയ അതിപ്രസരത്തിന്റെ സ്വാധീനത്താല്‍ ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ട മതപഠനം പുനരാരംഭിക്കണമെന്നും കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. സീസണ്‍ തുടങ്ങുന്നതിനു മുമ്പ് ശബരിമലയുടെ പേരില്‍ വിവാദങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്നും സംശയമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടില്ല. ചില പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക് നിയന്ത്രണം മാത്രമാണുള്ളത്. എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചാല്‍ തന്നെ സ്ത്രീകള്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

paper re updation

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 239 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക