|    Feb 26 Sun, 2017 11:12 pm
FLASH NEWS

എല്ലാ കുടുംബങ്ങള്‍ക്കും; ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

Published : 26th November 2016 | Posted By: SMR

കളമശ്ശേരി: രോഗംവന്ന് ചികില്‍സ ലഭിക്കാതെ ആരും ബുദ്ധിമുട്ടരുതെന്ന കാഴ്ചപ്പാടോടെ എല്ലാ കുടുംബങ്ങള്‍ക്കും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏലൂര്‍ മഞ്ഞുമ്മല്‍ സെന്റ്. ജോസഫ് ആശുപത്രിയുടെ നവീകരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാവര്‍ക്കും ചികില്‍സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫാമിലി കമ്യൂനിറ്റി സെന്ററുകളെ ശക്തിപ്പെടുത്തുമെന്നും ഹെല്‍ത്ത് സെന്റര്‍ ഉള്‍പെടെ എല്ലായിടത്തും അതിനാവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചികില്‍സയ്ക്ക് ആധുനിക സൗകര്യമൊരുക്കുമെന്നും മെഡിക്കല്‍ കോളജുകളെ എയിംസ് പോലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഫാ. പ്രസാദ് തെരുവത്ത് ഒസിഡി അധ്യക്ഷതവഹിച്ചു. മുന്‍ എംപി പി രാജീവ്, നഗരസഭ ചെയര്‍പേഴ്‌സന്‍മാരായ സിജി ബാബു, ജെസ്സിപീറ്റര്‍, ഫാ. ജോസ് ലിന്‍ പീടിയേക്കല്‍ ഒസിഡി, ഡോ. എം എന്‍ വെങ്കിടേശ്വരന്‍, പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു എം മേനോന്‍, ഫാ. ജോര്‍ജ് ലാല്‍ജു ഒസിഡി സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day