|    Jun 25 Mon, 2018 12:30 am
FLASH NEWS

എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 22nd January 2017 | Posted By: fsq

 

കല്‍പ്പറ്റ: എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സുല്‍ത്താന്‍ ബത്തേരി കൊഞ്ചന്‍പാടി കോളനിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കുടുംബനാഥന്റെ പേരിലുള്ള ഭൂമിയില്‍ വീട് നിര്‍മിച്ചു നല്‍കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നിലവിലുള്ള കൂരയില്‍ വൈദ്യുതി അടിയന്തരമായി ലഭ്യമാക്കണം. ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സൗകര്യമേര്‍പ്പെടുത്താന്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഓഫിസര്‍ നടപടിയെടുക്കണം. ഓരോ കുടുംബത്തിനും പ്രതേ്യകം ശൗച്യാലയം നിര്‍മിച്ചു നല്‍കാന്‍ ശുചിത്വമിഷന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആവശ്യമായ നടപടികള്‍ക്കു ശേഷം മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കമ്മീഷന്റെ നിര്‍ദേശാനുസരണം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ കോളനി നേരിട്ട് സന്ദര്‍ശിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss