|    Jun 22 Fri, 2018 3:34 am
FLASH NEWS
Home   >  National   >  

എല്ലാ അടവും പയറ്റി ബിജെപി: എല്‍എഎയെ കടത്തി, ഭീഷണിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റും

Published : 17th May 2018 | Posted By: sruthi srt

ബംഗളൂരു: എംഎല്‍എ ആനന്ദ്‌സിങിനെ ഭീഷണിപ്പെടുത്താന്‍ ബിജെപി എന്‍ഫോഴ്‌സ്‌മെന്റിനെ ഭീഷണിപ്പെടുത്തിയെന്ന് കുമാരസ്വാമി.  ഭരണഘടനാസ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുകയാണ്.ഒരു എംഎല്‍എയെ ചാര്‍ട്ടേഡ് വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് കടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഒന്നുചേരണമെന്നും ഇക്കാര്യം പ്രതിപക്ഷപാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കര്‍ണാടകയില്‍ നടന്നത് ജനാധിപത്യത്തിന്റെ കശാപ്പാണെന്നും എ കെ ആന്റണി പ്രതികരിച്ചു. തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന വാഗ്ദാനം ഗവര്‍ണര്‍ ലംഘിച്ചു. ഗവര്‍ണര്‍ പദവിയെ ഇത്രമാത്രം ദുരുപയോഗിച്ചത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss