|    Jan 23 Mon, 2017 7:55 am
FLASH NEWS

എല്ലാവര്‍ക്കും ശൗചാലയം : ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയാവാന്‍ കരുനാഗപ്പള്ളി

Published : 7th October 2016 | Posted By: Abbasali tf

കരുനാഗപ്പളളി: മുനിസിപ്പല്‍ പ്രദേശത്തുളള എല്ലാ കുടുംബങ്ങള്‍ക്കും ശുചിമുറി നിര്‍മ്മിച്ചു നല്‍കി നഗരസഭയെ നവംബറിന് മുമ്പ് വെളിയിട വിസര്‍ജ്ജനമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നതിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഒഡിഎഫ് സംബന്ധിച്ച കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ സര്‍വേയില്‍ ശുചിമുറിയില്ലാത്ത 565 കുടുംബങ്ങളാണ്  മുനിസിപ്പാലിറ്റിയിലുളളതായി കണ്ടെത്തിയത്. ഓരോ ശുചിമുറിക്കും 15400 രൂപ വീതം നല്‍കിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ഇതില്‍ 10067 രൂപ നഗരസഭയും 5333 രൂപ സ്വച്ഛ് ഭാരത് (അര്‍ബന്‍)  വിഹിതമായും നല്കും. മൂന്ന് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുക.  ഗ്രാമപ്പഞ്ചായത്തുകളില്‍ നവംബറിന് മുമ്പും നഗരസഭകളില്‍ അടുത്ത മാര്‍ച്ചോടെയും  ഒഡിഎഫ് പ്രഖ്യാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. എന്നാല്‍ കരുനാഗപ്പള്ളി നഗരസഭ ഗ്രാമ പ്രദേശങ്ങളോടൊപ്പം നവംബറിനു മുമ്പ് തന്നെ ഒഡിഎഫ് പ്രഖ്യാപനം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ശോഭന പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക