|    Oct 18 Wed, 2017 12:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എല്ലാവര്‍ക്കും ഭവനം: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു

Published : 9th December 2015 | Posted By: SMR

തിരുവനന്തപുരം: എല്ലാവര്‍ക്കും സ്വന്തമായി വീട് ലക്ഷ്യമിട്ട് പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. നഗരകാര്യ വകുപ്പിനു കീഴിലുള്ള അര്‍ബന്‍ ഹൗസിങ് മിഷനാണ് പദ്ധതിയുടെ നടത്തിപ്പു ചുമതല.
ആവാസ് യോജന പദ്ധതിക്കൊപ്പം ലക്ഷംവീട് പദ്ധതി കേരള സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ ഉണ്ടാവും. പദ്ധതിയുടെ മാര്‍ഗരേഖ മുഖ്യമന്ത്രി, മന്ത്രി മഞ്ഞളാംകുഴി അലിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരളത്തിലെ ഭവനരഹിതരായവരുടെ കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തുന്ന പ്രക്രിയ തുടര്‍ന്നുവരുകയാണെന്നും മൂന്നു ലക്ഷത്തോളം വീടുകള്‍ നിര്‍മിക്കേണ്ടിവരുമെന്നാണു കരുതുന്നതെന്നും നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. നഗരകാര്യവകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ അലി അസ്ഗര്‍ പാഷാ, കെഎസ്‌യുഡിപി പ്രൊജക്റ്റ് ഡയറക്ടര്‍ ആര്‍ ഗിരിജ, അര്‍ബന്‍ ഹൗസിങ് മിഷന്‍ ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, ചീഫ് ടൗണ്‍പ്ലാനര്‍ കെ രമണന്‍, ക്ലീന്‍ കേരള കമ്പനി എംഡി കബീര്‍ ബി ഹാറൂണ്‍, കെയുആര്‍ഡിഎഫ്‌സി എംഡി എല്‍ രാജീവ്, പാര്‍ട്ണര്‍ കേരള മിഷന്‍ സിഇഒ ഇ കെ പ്രകാശ്, കോര്‍പറേഷന്‍ മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക