|    Nov 21 Wed, 2018 1:03 am
FLASH NEWS

എല്ലാം ശരിയാവാന്‍ നാളുകളെടുക്കും

Published : 11th August 2018 | Posted By: kasim kzm

പാലക്കാട്: മലമ്പുഴ വെള്ളവും മഴയും തകര്‍ത്ത ശംഖുവാരത്തോട്, കല്‍പാത്തി, സുന്ദരം കോളനിവാസികളുടെ ജീവിതം നേരെയാവാന്‍ നാളുകളെടുക്കും. എല്ലാം ഒന്നില്‍ നിന്നുവേണം ഇവര്‍ക്ക് തുടങ്ങാന്‍. പട്ടയമുള്ളതും ഇല്ലാത്തതുമായ നിരവധി വീടുകളാണ് മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു തരിപ്പണമായത്. ഭാഗികമായി തകര്‍ന്ന വീടുകളില്‍ താമസിക്കുന്നത് തന്നെ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്.
നീണ്ട ക്യൂവില്‍ നിന്നെടുത്ത അധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും നഷ്ടമായവരാണ് അധികവും. ചികില്‍സ രേഖകളും നഷ്ടമായി. ചെമ്പും പാത്രങ്ങളും അവിടവിടങ്ങളില്‍ നിന്നായി കിട്ടിയിട്ടുണ്ടെങ്കിലും അതൊക്കെ ഉപയോഗപ്രദമല്ലാത്ത വിധം ഒടിഞ്ഞും ഒട്ടിയും നാശമായിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ ഫ്രഡ്ജും മിക്‌സിയുമൊക്കെ വെള്ളത്തില്‍ കിടന്ന് കേടായി. റവന്യുവകുപ്പ് നഷ്ടത്തിന്റെ കണക്ക് കൃത്യമായ ശേഖരിച്ച് വരുന്നതേയുള്ളൂ. ജീവാപയം ഇല്ല എന്നതൊഴിച്ചാല്‍ പരിഹരിക്കാ ന്‍ പറ്റാത്ത നഷ്ടമാണ് പലര്‍ക്കും ഉണ്ടായിട്ടുള്ളത്.
പിതാവിന്റെയും മകളുടെയും അടുത്ത ബന്ധുക്കളുടെയും വീടുകള്‍ തകര്‍ന്ന കുടുംബവുമുണ്ട്. വെള്ളമൊഴിഞ്ഞതോടെ ലഭിക്കാവുന്ന സാധനങ്ങളും റേഷന്‍കാര്‍ഡ്, അധാര്‍ കാര്‍ഡ്, മറ്റു രേഖകള്‍ എന്നിവ തിരയാന്‍ ഇന്നലെ പലരും ക്യാംപുകളില്‍ നിന്ന് തങ്ങളുടെ തകര്‍ന്ന വീട്ടിലെത്തി. മറ്റിടങ്ങളില്‍ ഭൂമിയില്ലാത്തിന്റെ പേരില്‍ മാത്രാണ് പലരും തോട്ടിന്‍കരയില്‍ വീടെടുത്ത് താമസിക്കുന്നത്.
വര്‍ഷങ്ങളായി താമസിക്കുന്നവര്‍ സ്വപ്‌നത്തില്‍ പോലും ഇത്തരുമൊരു ദുരന്തമുണ്ടാവുമെന്ന് കരുതിയില്ല. ഡാമിലെ ജലനിരപ്പ് ഉയരുന്നത് മനസ്സിലാക്കി ഷട്ടര്‍ ഉയര്‍ത്തിവയ്ക്കാതെ, അല്‍പം ഉയര്‍ത്തുകയും പിന്നീട് അടയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്. 19സെന്റിമീറ്ററില്‍ നിന്ന് പെട്ടെന്നാണ് ഒന്നരമീറ്ററായി ഷട്ടര്‍ ഉയര്‍ത്തിയത്. ഇതോടെയാണ് കല്‍പ്പാത്തിപുഴ നിറഞ്ഞൊഴുകി ശംഖുവാരത്തോടിന്റെ ഇരുകരയിലുമുള്ള വീടുകളെ കോരിയെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss