|    Feb 24 Sat, 2018 7:32 pm

എല്ലാം ശരിയാക്കാന്‍ എത്തിയവരെ ജനം ശരിയാക്കും: എംഎല്‍എ

Published : 29th May 2017 | Posted By: fsq

 

കോതമംഗലം: എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവരെ വൈകാതെ ജനം ശരിയാക്കുമെന്ന്  വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ പറഞ്ഞു. ഒരു വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണം തികഞ്ഞ പരാജയമാണെന്ന് സിപി എമ്മിന്റെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേടുകളും ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങളും ചൂണ്ടിക്കാണിക്കാന്‍ നിയമസഭയില്‍ യുഡിഎഫ് എംഎല്‍എ മാര്‍ക്ക് സമയം തികയാറില്ല. ഈ വിധം പോയാല്‍ അടുത്ത വാര്‍ഷികം പിണറായി സര്‍ക്കാറിന് ആഘോഷിക്കേണ്ടി വരില്ലെന്നും അതിന് മുന്‍പ് ജനം ഇവരെ ശരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.    ജില്ലാ പ്രസിഡന്റ് എം പി അബ്ദുള്‍ ഖാദര്‍ റമദാന്‍ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.   മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ എം ഇബ്രാഹിം മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിച്ചു.നേര്യമംഗലം സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയംനേടിയ യുസീന യൂസഫ്, അപര്‍ണ സോമന്‍ ഫൗസിയ ഹംസ എന്നീ വിദ്യാര്‍ഥികളെ ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശിഅവാര്‍ഡ് നല്‍കി ആദരിച്ചു.   മുസ്‌ലിം ലീഗ് നേര്യമംഗലം ശാഖാ പ്രസിഡന്റ് എ എം കുഞ്ഞൂഞ്ഞ് അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ യുഡിഎഫ്  നേര്യമംഗലം മണ്ഡലം ചെയര്‍മാന്‍ പി ആര്‍ രവി, ജനതാദള്‍ നിയോജക മണ്ഡലം പ്രസിസന്റ് മനോജ് ഗോപിമുസ്‌ലിം ലീഗ് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി പി അലിയാര്‍, ജന. സെക്രട്ടറി കെ എം അലിയാര്‍, നിയോജക മണ്ഡലംകൗണ്‍സില്‍ അംഗം പി എം എ കരീം, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി, എം എ അജ്മല്‍, വൈസ് പ്രസിഡന്റ് പി എ നവാസ്, മുസ്‌ലിം ലീഗ് കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറി പി എ ജാഫര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്‍ എ നസീര്‍, കെ എസ് ഇബ്രാഹിം, പി യു ഷെമീര്‍, ശാഖാ ജനറല്‍ സെക്രട്ടറി ടി എം റസാഖ്, പി എ കാസിം  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss