|    Nov 20 Mon, 2017 1:14 pm
Home   >  Sports  >  Cricket  >  

എല്ലാം വെറുതെ ഊതി വീര്‍പ്പിച്ചത്; കുംബ്ലെയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കോഹ്‌ലി

Published : 3rd June 2017 | Posted By: ev sports


ലണ്ടന്‍: ഇന്ത്യന്‍ ടീമിനുള്ളില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ അനില്‍ കുംബ്ലെയുമായി ഒരു പ്രശ്‌നവുമില്ല. എല്ലാം വെറുതെ കെട്ടിച്ചമക്കപ്പെട്ടതാണ്. പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് ഇത്തരം നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് ചിലരുടെ പതിവാണ്. ഇന്ത്യന്‍ ഡ്രസിങ് റൂമിലെ കാര്യങ്ങള്‍ ഇവര്‍ക്കറിയില്ലെങ്കിലും അനാവശ്യമായി ഓരോ കാര്യങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണ്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തരത്തിലുള്ള യാതൊരു വിധ പ്രശ്‌നവും കുംബ്ലെയുമായില്ലെന്നും കോഹ്‌ലി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക