|    Nov 16 Fri, 2018 11:43 am
FLASH NEWS
Home   >  Todays Paper  >  page 11  >  

‘എല്ലാം വെറും നുണക്കഥകള്‍; ടീമില്‍ ഒരു പ്രശ്‌നവുമില്ല’ : വിരാട് കോഹ്‌ലി

Published : 4th June 2017 | Posted By: fsq

 

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അസ്വാരസ്യങ്ങളും പിണക്കങ്ങളുമുണ്ടെന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വെറും നുണക്കഥകളാണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍ വിഷയത്തില്‍ ആദ്യ പ്രതികരണം അറിയിച്ചത്. ‘എന്താണ് നടക്കുന്നതെന്ന് അറിയാതെയാണ് ആളുകള്‍ സംസാരിക്കുന്നത്. ടീമിന്റെ ഡ്രസ്സിങ് റൂമില്‍ എന്തു നടക്കുന്നുവെന്ന് അവര്‍ക്ക് എറിയില്ല. എന്നിട്ടും ടീമിനുള്ളില്‍ പിണക്കങ്ങളാണെന്ന് പറഞ്ഞു പരത്തുന്നു. നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് അവര്‍ക്ക് എന്താണ് ലാഭം? പ്രധാന ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നുണക്കഥകള്‍ പടച്ചുണ്ടാക്കുന്നത് പതിവാണ്. അത്തരം നുണക്കഥകളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇനി അറിയുകയും വേണ്ട. പാകിസ്താനെതിരായ മല്‍സരത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുറത്തു വരുന്ന വാര്‍ത്തകള്‍ പോലെ ടീമിനുള്ളില്‍ ഒരു പ്രശ്‌നവുമില്ല’- കോലി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss