|    Oct 19 Fri, 2018 11:26 pm
FLASH NEWS

എല്ലാം ഒറ്റയടിക്ക് ശരിയാവില്ല, കുറച്ചു സമയമെടുക്കുമെന്ന് മുഖ്യമന്ത്രി

Published : 12th September 2017 | Posted By: fsq

 

മുഴപ്പിലങ്ങാട്: കേരളത്തിലെ ആരോഗ്യരംഗം കാലികമായി മുന്നേറാനുള്ള പരിശ്രമത്തിലാണെന്നും എല്ലാം ഒറ്റയടിക്ക് കഴിയില്ലെന്നു കുറച്ചു സമയമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കുറച്ചു സമയമെന്നത് എത്രമാത്രം കുറച്ചുകൊണ്ടവരാമെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപ്ര്രതികളിലെ ഇല്ലായ്മകള്‍ക്ക് വലിയ മാറ്റമുണ്ടാക്കാന്‍ ചെറിയ കാലയളവില്‍ തന്നെ സാധിച്ചതായി കേരളത്തില്‍ വിപുലമായ ചികില്‍സാ സംധിധാനങ്ങളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് പരിശോധിച്ചപ്പോള്‍ പലയിടത്തും ഇല്ലായ്മയുടെ വര്‍ത്തമാനങ്ങളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അതിനര്‍ഥം ഈ രംഗത്ത് പാവപ്പെട്ടവര്‍ വിഷമം അനുഭവിക്കുന്നുവെന്നാണ്. കാരണം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത് മഹാഭൂരിപക്ഷവും പാവപ്പെട്ടവരാണ്. മാരക രോഗം പിടിപെട്ടിട്ടും കാശില്ലാത്തതിനാല്‍ ചികില്‍സിക്കാത്തവരുണ്ട്. ചിലരുടെ കാര്യത്തില്‍ ചികില്‍സിക്കണമെങ്കില്‍ അതുവരെയുള്ള സമ്പാദ്യം മുഴുവന്‍ വില്‍ക്കണമെന്ന നിലയുമുണ്ട്. ഇതിനെല്ലാം പരിഹാരം വേണം. ഒരാള്‍ക്കും കാശില്ലാത്തതിനാല്‍ ചികില്‍സിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാവരുത്. മികച്ച ചികില്‍സാ സംവിധാനം പാവപ്പെട്ടവര്‍ക്ക് ലഭ്യമാവണം. ഈ ലഷ്യത്തോടെയുള്ള ഇടപെടലാണ് ആര്‍ദ്രം മിഷന്റെ ഭാഗമായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായ്ക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്ക ള്‍, മുഴപ്പിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ എം പി ഹാബിസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദില്‍നാഥ് കല്ലാട്ട് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss