|    Nov 16 Fri, 2018 1:02 pm
FLASH NEWS

എലിപ്പനി: എസ്ഡിപിഐ ആര്‍ജി വോളന്റിയര്‍ മെഡിക്കല്‍ കോളജില്‍

Published : 25th August 2018 | Posted By: kasim kzm

വള്ളിക്കുന്ന്: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ എലിപ്പനി ബാധിച്ച് എസ്ഡിപിഐ ആര്‍ജി വിങ് പ്രവര്‍ത്തകനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടലുണ്ടി നഗരം സ്വദേശി പുളിക്കലകത്ത് ഫൈസല്‍ (38)നെയാണ് എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 12 മണിക്ക് ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടലുണ്ടി നഗരം ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു തുടര്‍ന്ന് ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററില്‍ നിന്ന് എലിപ്പനി സ്ഥിരീകരിച്ചതിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പുത്തരിക്കല്‍,വേങ്ങര എന്നീ പ്രദേശങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതായിരുന്നു ഫൈസല്‍. ‘കടലുണ്ടി നഗരം എസ്ഡിപിഐ ബ്രാഞ്ചിലെ ആര്‍ജി ഗ്രൂപ്പിലെ പ്രവര്‍ത്തകനാണ് ഫൈസല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss