|    Aug 18 Sat, 2018 10:47 am
Home   >  Todays Paper  >  page 11  >  

എലാനി തോംസണ്‍ വേഗ രാജ്ഞി

Published : 15th August 2016 | Posted By: SMR

ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിയെന്ന നേട്ടം വീണ്ടും ജമൈക്കയ്ക്ക്. എന്നാല്‍ റിയോയില്‍ വേഗരാജ്ഞിയുടെ പേര് മാറിയെന്നു മാത്രം. ജമൈക്കയുടെ എലാനി തോംസണാണ് വനിതകളുടെ 100 മീറ്ററില്‍ പൊന്നണിഞ്ഞ് ചരിത്രത്തില്‍ ഇടംനേടിയത്.
കഴിഞ്ഞ രണ്ടു തവണയും ചാംപ്യന്‍പട്ടമലങ്കരിച്ച ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. അമേരിക്കന്‍ താരം ടോറി ബോവിക്കാണ് വെള്ളി.
24 കാരിയായ എലാനി 10.71 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജേതാവായത്. രണ്ടാമതെത്തിയ ടോറിക്ക് 10.83 സെക്കന്റ് വേണ്ടിവന്നു. മല്‍സരഫലത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് എലാനി പ്രതികരിച്ചത്. ഫിനിഷിങ് ലൈന്‍ പിന്നിട്ടപ്പോഴും ഞാനാണ് ഒന്നാമതെത്തിയതെന്ന് വിശ്വാസം വന്നില്ല. ചാംപ്യനാണെന്നറിഞ്ഞപ്പോള്‍ എങ്ങനെ ആഹ്ലാദം പ്രകടിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു- താരം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss