|    Oct 18 Wed, 2017 5:08 pm
FLASH NEWS

എലവഞ്ചേരിയില്‍ കാട്ടാന ശല്യം വ്യാപകം

Published : 7th October 2017 | Posted By: fsq

 

കൊല്ലങ്കോട്: തെന്മല പ്രദേശമായ പനങ്ങാട്ടരി കൊളുമ്പ് പുളിയന്തോണിയില്‍ ഭീതി പരത്തി കാട്ടയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് വനമേഖലയില്‍ നിന്നും ഒറ്റയാന്‍ ജനവാസ മേഖലയിലേക്കിറങ്ങിയത്. വീടിനോടു ചേര്‍ന്ന ഭാഗത്ത് നിലയുറപ്പിച്ച കാട്ടാനയെ പാട്ടകൊട്ടിയും പടക്കം പൊട്ടിച്ചും തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ സമീപത്തെ തെങ്ങ് വൈദ്യുതി കമ്പിയിലേക്ക് മറിച്ചിട്ടതോടെ മൂന്ന് വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു. ഇതോടെ പ്രദേശം ഇരുട്ടിലുമായി. കാട്ടാന ജനവാസ മേഖലിയില്‍ ഇറങ്ങിയ വാര്‍ത്ത പരന്നതോടെ ജനം ഭയപ്പാടിലായി. പ്രദേശവാസികള്‍  ചൂട്ട് കത്തിച്ച് ഉറക്കം ഒഴിവാക്കി കാവലിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുമ്പും ഇവിടെ കാട്ടാന ഇറങ്ങിയിരുന്നു. രാത്രിയില്‍ വീണ്ടും കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങുമോയെന്ന പേടിയിലാണ് ഗ്രാമവാസികള്‍. കഴിഞ്ഞ ദിവസം മുതലമട വെള്ളാരംകടവിലും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക