|    May 27 Sat, 2017 8:07 am
FLASH NEWS

എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കിഷന്‍ ചന്ദിന് വാഹനപകടത്തില്‍ പരിക്ക്

Published : 15th May 2016 | Posted By: swapna en

accident

പുത്തനത്താണി : ദേശീയ പാത 17ല്‍  പുത്തനത്താണിക്കു സമീപം ടാങ്കര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് കോഴിക്കോട് എലത്തൂര്‍ മണ്ഡലം  യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി കിഷന്‍ ചന്ദ് ഉള്‍പ്പെടെ  അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടെ പുത്തനത്താണിക്കു സമീപം അതിരുമടയിലാണ് അപകടം. ഗുരുവായൂരില്‍ നിന്നും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കിഷന്‍ ചന്ദും സംഘവും  സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി  കൂട്ടിയിടിക്കുകയായിരുന്നു.

kishenchandകിഷന്‍ ചന്ദിനെ കൂടാതെ  കാറിലുണ്ടായിരുന്ന മുള്ളത്ത് നന്ദഗോപാല്‍, അരങ്ങില്‍ ഉമേഷ്, അതുല്‍, ലോറി െ്രെഡവര്‍ ചന്ദ്രശേഖര്‍  എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ കിഷന്‍ ചന്ദിനെ കോഴിക്കോടിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  നന്ദ ഗോപാലൊഴികെ  ബാക്കിയുള്ളവരുടെ പരിക്ക് സാരമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day