|    Dec 12 Tue, 2017 7:50 pm
FLASH NEWS

എറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കും

Published : 8th December 2017 | Posted By: kasim kzm

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സ്ഥാനമാറ്റത്തിനു സാധ്യത. നിലവിലെ പ്രസിഡന്റ് പി വി മൈക്കിള്‍ രാജിവയ്ക്കും. യുഡിഎഫിലെ മുന്‍ ധാരണയനുസരിച്ച് രണ്ടു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രാജി. ധാരണ പ്രകാരം വരുന്ന രണ്ട് വര്‍ഷകാലം കോണ്‍ഗ്രസ്സിലെ തന്നെ ബീന ബിനു പ്രസിഡന്റാവും. തുടര്‍ന്നുള്ള ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിലെ സജി തടത്തില്‍ പ്രസിഡന്റാവും. കേരളാ കോണ്‍ഗ്രസ്സിന്റെ ഏക അംഗമാണ് സജി. ഒരാളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിക്കുന്നത്.ഈ മാസം 11നാണ് പി വി മൈക്കിള്‍ രാജി വെയ്ക്കുന്നത്.നിലവിലുള്ള വൈസ് പ്രസിഡന്റ് ലളിത സുജാതന്‍ ഒരു വര്‍ഷംകൂടി തുടരും. തുടര്‍ന്നുള്ള രണ്ടു വര്‍ഷം മോളി ലൂയിസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. നിലവിലുള്ള ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ശിവശങ്കരന്‍ രാജി വയ്ക്കും. പകരം രണ്ടു വര്‍ഷത്തേക്ക് സജി തടത്തില്‍ ചെയര്‍മാനാവാനും ധാരണയായി. ഇന്നലെ കോട്ടയം ടിബിയില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് നേതൃമാറ്റം സംബന്ധിച്ച ധാരണയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക