|    Nov 19 Mon, 2018 7:45 pm
FLASH NEWS
Home   >  Business   >  

എറ്റിയോസിനോടും മഹീന്ദ്രയോടും കിടപിടിക്കാന്‍ മാരുതി സുസുക്കി ഇഗ്നിസ് വരുന്നു

Published : 19th December 2016 | Posted By: frfrlnz

maruti-suzuki-ignis-6

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ മാരുതിയുടെ പുതിയ മോഡല്‍ മാരുതി സുസുക്കി ഇഗ്നിസ് ഇന്ത്യയിലേക്ക് വരുന്നു. വലിപ്പത്തിലും കാഴ്ച്ചയിലും ഏറെ പ്രത്യേകതകളുമായാണ് ഇഗ്‌നിസ് പുറത്ത് വരുന്നത്.ഒരു ഹാച്ച് ബാക്ക് ക്രോസ് ഓവര്‍ ആയ ഇഗ്‌നിസ് ഈയിടെ ഉല്‍പാദനം നിര്‍ത്തിയ റിറ്റ്‌സിന് പകരക്കാരനായാണ് എത്തുന്നത്. പുതുവര്‍ഷത്തില്‍ ജനുവരി 13നാണ് കാറിന്റെ ലോഞ്ചിങ്.
3,690 എം.എം ആണ് വാഹനത്തിന്റെ നീളം. സവിശേഷതകള്‍ ഏറെയുള്ള ഡിസൈനാണ് ഇഗ്‌നിസ്‌ന് കമ്പനി നല്‍കിയിരിക്കുന്നത്. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും ഉയരമുള്ള ബോണറ്റുകളും പ്രജക്റ്റര്‍ ഹെഡ്‌ലാമ്പുകളുമെല്ലാം വാഹനത്തിന്റെ രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നു.15 ഹൈ ഗ്ലോസ് ബ്ലാക്ക് അലോയി വീല്‍സ്സ് തന്നെയാണ് മറ്റൊരു പ്രത്യേകത.

maruti-suzuki-ignis
നെക്‌സ വഴി അവതരിപ്പിക്കുന്ന നാലാമത്തെ വാഹനമാണ് ഇഗ്‌നിസ്. ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രീ, എ.ബി.എസ്, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രിക്കലി ഫോര്‍ഡബിള്‍ റിയര്‍വ്യൂ മിറര്‍, എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.റെനോള്‍ട്ട് ക്വിഡിന്റെ നിരവധി പ്രത്യേകതകള്‍ ഇതിനുമുണ്ട്. ജനുവരി ആദ്യവാരം മുതല്‍ കാര്‍ ബുക്ക് ചെയ്യാം.

maruti-suzuki-ignis_3

നേരത്തേ ഈ വര്‍ഷം അവസാനത്തോടെ ഇഗ്‌നിസ് പുറത്തിറക്കാനായിരുന്നു മാരുതിയുടെ തീരുമാനം. എന്നാല്‍ ബെലേനിയോയുടേയും കോംപാക്ട് എസ്. യു. വി ആയ വിറ്റാറ ബ്രെസ്സയുടേയും വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് മാരുതി തല്‍ക്കാലം തീരുമാനത്തില്‍ നിന്ന് പുറകോട്ടടിച്ചത്.

maruti-suzuki-ignis2

രണ്ട് വാഹനങ്ങളുടേയും വെയ്റ്റിങ് പിരിയഡ് മാസങ്ങള്‍ നീണ്ടതോടെ കമ്പനി പൂര്‍മായും ഇവയുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതാണ് ഇഗ്‌നിസിന്റെ നിര്‍മാണം തല്‍ക്കാലത്തേക്കെങ്കിലും നീട്ടിവയ്ക്കാന്‍ മാരുതിയെ പ്രേരിപ്പിച്ചത്. ഏകദേശം 5.5 ലക്ഷത്തിനും 8 ലക്ഷത്തിനും ഇടയിലായിരിക്കും ഇഗ്‌നിസിന്റെ വിവിധ മോഡലുകള്‍ക്ക് വില.

ടെയോട്ട എറ്റിയോസ് ലിവ ക്രോസ്, മഹീന്ദ്രയുടെ കെ.യു. വി 100 എന്നിവയെയും മാരുതി ഇഗ്‌നിസിലൂടെ ലക്ഷ്യമിടുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss