|    Nov 18 Sun, 2018 11:49 pm
FLASH NEWS
Home   >  Sports  >  Cricket  >  

എറിഞ്ഞൊതുക്കി സ്റ്റാന്‍ലേക്ക് അടിച്ച് തകര്‍ത്ത് ഫിഞ്ച്; പാകിസ്താനെ വീഴ്ത്തി ഓസീസ്

Published : 2nd July 2018 | Posted By: vishnu vis

ഹരാരെ: ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ നായകന്‍ ആരോണ്‍ ഫിഞ്ച്  വെടിക്കെട്ട് ബാറ്റിങുമായി കളം നിറഞ്ഞതോടെ പാകിസ്താനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ആസ്േ്രതലിയ. 55 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ആസ്‌ത്രേലിയ വിജയം അക്കൗണ്ടിലാക്കിയത്. ടോസ് നേടിയ കംഗാരുക്കള്‍ പാകിസ്താനെ ബാറ്റിങിനയച്ചപ്പോള്‍ അവരെ 19.5 ഓവറില്‍ 116 റണ്‍സില്‍ പറഞ്ഞയച്ച് രണ്ടാം ബാറ്റിങിനിറങ്ങിയതോടെ 10.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.
33 പന്തില്‍ നാലു ഫോറുകളും ആറ് സിക്‌സറുകളും പറത്തി പുറത്താകാതെ 68 റണ്‍സെടുത്താണ് ഫിഞ്ച് ആസ്‌ത്രേലിയയുടെ വിജയശില്‍പിയായത്. വിജയ ലക്ഷ്യം പിന്തുടര്‍ന്നആസ്‌ത്രേലിയന്‍ ഓപണിങില്‍ ഫിഞ്ചും ഡി ആര്‍ക്കി ഷോര്‍ട്ടും(15) ചേര്‍ന്ന് ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. ഷോര്‍ട്ട് പുറത്തായ ശേഷം കളത്തിലിറങ്ങിയ ട്രാവിസ് ഹെഡ്(20*)  ഫിഞ്ചിന് കൂട്ടായി നിന്നതോടെ 11 ഓവറിനുള്ളില്‍ അവര്‍ ജയം പിടിച്ചു. നേരത്തേ മോശം തുടക്കത്തോടെ ബാറ്റേന്തിയ പാകിസ്താന് വേണ്ടി 29 റണ്‍സെടുത്ത് ഷദാബ് ഖാന്‍ ടോപ് സ്‌കോററായി. ആസിഫ് അലിയും (22) ഫഹീം അഷ്‌റഫും (21) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആസ്്‌ത്രേലിയക്ക് വേണ്ടി ബില്ലി സ്റ്റാന്‍ലേക്ക് നാലും ആന്‍ഡ്രൂ ടൈ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഇതില്‍ 4 ഓവറുകളില്‍ വെറും 8 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത സ്റ്റാന്‍ലേക്കാണ് പാകിസ്താനെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. താരം തന്നെയാണ് കളിയിലെ താരവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss