|    Oct 24 Tue, 2017 12:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എറണാകുളത്ത് 148 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ക്ക് അംഗീകാരം

Published : 1st May 2016 | Posted By: SMR

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 148 സ്ഥാനാര്‍ഥികളുടെ പത്രികകള്‍ക്ക് അംഗീകാരം ലഭിച്ചു.
വൈപ്പിന്‍ -13, കുന്നത്തുനാട് -എട്ട്, തൃപ്പൂണിത്തുറ-14, ആലുവ-13, പെരുമ്പാവൂര്‍-11, പറവൂര്‍ -10, മൂവാറ്റുപുഴ -ആറ്, കോതമംഗലം- എട്ട്, കളമശ്ശേരി-11, അങ്കമാലി-12, പിറവം-9, തൃക്കാക്കര-11, എറണാകുളം-11, കൊച്ചി-11. എന്നിങ്ങനെയാണ് അംഗീകരിച്ച പത്രികകള്‍. മല്‍സരരംഗത്തുള്ള പ്രമുഖരുടെ ആരുടെയും പത്രികകളില്‍ അപാകതകണ്ടെത്തിയിട്ടില്ല.
അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതിയായ മേയ് രണ്ടിനു മാത്രമേ ഓരോ മണ്ഡലത്തിലെയും യഥാര്‍ഥ ചിത്രം വ്യക്തമാവൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക