|    Apr 24 Tue, 2018 4:16 pm
FLASH NEWS

എറണാകുളം

Published : 27th April 2016 | Posted By: mi.ptk

എറണാകുളം ചരിത്രത്തില്‍ വിശ്വാസമുറപ്പിച്ച് മുന്നണികള്‍ ടോമി മാത്യു കൊച്ചി: ഇടതിനെയും വലതിനെയും മാറി മാറി തുണച്ച പാരമ്പര്യമുള്ള എറണാകുളം ജില്ലയില്‍ ഇത്തവണത്തെ പോരാട്ടം അതിശക്തമാണ്.ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിച്ഛായക്കു മങ്ങലേറ്റ മന്ത്രി കെ ബാബു വീണ്ടും ജനവിധി തേടുമ്പോള്‍ മുഖ്യമന്ത്രിയുടെ വലം കൈ തൃക്കാക്കരയിലെ സിറ്റിങ് എംഎല്‍എ ബെന്നി ബഹനാന് സീറ്റ് നഷ്ടപ്പെട്ടു. ബിഡിജെഎസിനെ കൂട്ടുപിടിച്ച് മുന്നേറ്റം നടത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍, മുന്നണികളുടെ ജനദ്രോഹ നയങ്ങള്‍ തുറന്ന് കാട്ടി എസ്ഡിപി ഐ-എസ് പി സഖ്യവും ശക്തമായ സാന്നിധ്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവരും രംഗത്തുണ്ട്. എറണാകുളം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് പൊതുവെ വിലയിരുത്ത ല്‍. എല്‍ഡിഎഫിനൊപ്പം നിന്ന പാരമ്പര്യവും ജില്ലയ്ക്കുണ്ട്. 2006ല്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും ചെങ്കൊടി പാറി. 2011ല്‍ 14 സീറ്റില്‍ 11 ഉം നേടി യുഡിഎഫ് തിരിച്ചു വന്നു. നിലവിലിരുന്ന പല മണ്ഡലങ്ങള്‍ക്കും 2011 ല്‍ രൂപമാറ്റം സംഭവിക്കുകയും പേരുകള്‍ മാറുകയും ചെയ്തുവെങ്കിലും എണ്ണത്തില്‍ വ്യത്യാസമുണ്ടായില്ല. വടക്കേക്കര, ഞാറയക്കല്‍,മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങ ള്‍ രൂപമാറ്റം സംഭവിച്ച് വൈപ്പി ന്‍, കളമശേരി,തൃക്കാക്കര, കൊച്ചി എന്നായി. പെരുമ്പാവൂര്‍,അങ്കമാലി, ആലുവ,പറവൂര്‍,തൃപ്പൂണിത്തുറ,എറണാകുളം,കുന്നത്ത് നാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം എന്നിവയാണ് നിലവില്‍ ജില്ലയിലെ മറ്റു മണ്ഡലങ്ങള്‍. 2011ല്‍ ആലുവ,കളമശേരി, പറവൂര്‍,കൊച്ചി,തൃപ്പൂണിത്തുറ,എറണാകുളം,തൃക്കാക്കര,കുന്നത്ത് നാട്, മൂവാറ്റുപുഴ,കോതമംഗലം എന്നിവ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ എല്‍ഡിഎഫ് പെരുമ്പാവൂ ര്‍, അങ്കമാലി,വൈപ്പിന്‍ എന്നിവ കൈയടക്കി.ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞ സാഹചര്യത്തില്‍ എന്തും സംഭവിക്കാമെന്ന നിലയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പി ല്‍ ജില്ലയില്‍ മുന്നേറ്റം നടത്തിയ ഇടതിന് യുഡിഫ് കോട്ടയി ല്‍ വലിയ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റ് നേടിയ എസ്ഡിപിഐ മികച്ച മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാ ന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

പെരുമ്പാവൂര്‍

പെരുമ്പാവൂര്‍ സിറ്റിങ് എംഎ ല്‍എ സിപിഎമ്മിലെ സാജുപോള്‍ നാലാം തവണയും ഗോദയിലുണ്ട്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യുവനേതാവുമായ എല്‍ദോസ് കുന്നപ്പള്ളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വി കെ ഷൗക്കത്തലിയാണ് എസ്ഡിപി ഐ സ്ഥാനാര്‍ഥി. ബിജെപിയുടെ ഇ എസ് ബിജുവും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തോമസ് ജോര്‍ജും രംഗത്തുണ്ട്.

അങ്കമാലി

അങ്കമാലി ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട് പ്രതിച്ഛായക്ക് മങ്ങലേറ്റ സിറ്റിങ് എംഎല്‍എ ജോസ് തെറ്റയിലിനെ മാറ്റി എല്‍ഡിഎഫിന് വേണ്ടി മുന്‍ നഗരസഭ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലിയാണ് ഇത്തവണ ജനതാദള്‍ സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്നും സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് എന്‍എസ്‌യു നേതാവ് റോജി ജോണിനെയാണ് മല്‍സരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പേരുടെയും കന്നിയങ്കമാണെങ്കിലും ശക്തമായ മല്‍സരമാണ് . സമാജ് വാദി പാര്‍ട്ടിയുടെ ഷാജന്‍ തട്ടിലാണ് എസ്ഡിപി ഐ-എസ് പി സഖ്യം സ്ഥാനാ ര്‍ഥി.കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗത്തിലെ പി ജെ ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

ആലുവ

ആലുവ സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്ത് (കോണ്‍.) തന്നെയാണ് യൂഡിഎഫ് സ്ഥാനാര്‍ഥി. ഇത്തവണ സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ എംജി യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സിപിഎം ഏരിയ സെക്രട്ടറി, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അഡ്വ. വി സലീ(സിപിഎം) മാണ് എ ല്‍ഡിഎഫ് സ്ഥാനാര്‍ഥി. കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന സമിതി അംഗവുമായ അജ്മല്‍ ഇസ്മയിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപിക്ക് വേണ്ടി ജില്ലാ സെക്രട്ടറി ലത ഗംഗാധരന്‍, നാസര്‍ കൊടികുത്തുമല (പിഡിപി),പി എ സമദ് (വെല്‍ഫയര്‍ പാര്‍ട്ടി) എന്നിവരും മല്‍സരരംഗത്തുണ്ട്.

കളമശ്ശേരി

കളമശ്ശേരി സിറ്റിങ് എംഎല്‍എയും പൊതുമരാമത്ത് മന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞാണ് (മുസ്‌ലിം ലീഗ്) യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് മുന്‍ ആലുവ എംഎല്‍എ എ എം യൂസഫ് (സിപിഎം) നെയാണ് മല്‍സരിപ്പിക്കുന്നത്.എസ്ഡിപി ഐ സ്ഥാനാര്‍്ഥിയായി ജില്ലാ പ്രസിഡന്റ് ഷഫീര്‍ മുഹമ്മദ് മല്‍സരിക്കുന്നു. ബിഡിജെഎസിലെ വി ഗോപകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പ്രേമ ജി പിഷാരടി (വെല്‍ഫെയര്‍ പാര്‍ട്ടി), ജില്ലാ പ്രസിഡന്റ് വി എം അലിയാര്‍ ( പിഡിപി) എന്നിവരും രംഗത്തുണ്ട്.

പറവൂര്‍

പറവൂര്‍ സിറ്റിങ് എംഎല്‍എ വി ഡി സതീശന്‍ (കോണ്‍.) തന്നെയായാണ് യുഡിഎഫ് സ്ഥാനാഥി.മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍നായരുടെ മകള്‍ ശാരദാ മോഹനനാ (സിപി ഐ) ണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നിയമസഭയിലേക്ക് ശാരദയുടെ കന്നി അങ്കമാണെങ്കിലും നാലുമാസം മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാലടി ഡിവിഷനില്‍ നിന്നും എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചതിന്റെ കരുത്തുമായിട്ടാണ്് ശാരദാ മോഹന്‍ നിയമസഭയിലേക്ക് അങ്കത്തിനും കച്ചമുറുക്കുന്നത്. എസ്ഡിപി ഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐയുടെ പറവൂര്‍ മണ്ഡലം പ്രസിഡന്റ് വി എം ഫൈസലാണ് രംഗത്തുള്ളത്. ബിഡിജെഎസിലെ ഹരി വിജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

വൈപ്പിന്‍

വൈപ്പിന്‍ 2011ല്‍ രൂപീകൃതമായ മണ്ഡലത്തില്‍ വി എസ് പക്ഷ നേതാവ് സിറ്റിങ് എംഎല്‍എ എസ് ശര്‍മ (സിപിഎം)യെ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാട്ടുകാരന്‍ തന്നെയായ കെ ആര്‍ സുഭാഷിനെയാണ്. യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.നിയമസഭയിലേക്ക് കന്നിയങ്കകാരനായ കെ ആര്‍ സുഭാഷ് .മൂന്നുതവണ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,യൂത്ത് കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി,കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഡിജെഎസിലെ കെ കെ വാമലോചനനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജ്യോതിവാസും പിഡിപിയുടെ വിശ്വനാഥനും രംഗത്തുണ്ട്.

കൊച്ചി

കൊച്ചി  തുടര്‍ച്ചയായി ആറാം തവണയാണ് ഡൊമിനിക് പ്രസന്റേഷന്‍ (കോണ്‍.)അങ്കത്തിനിറങ്ങുന്നത്.നാട്ടുകാരനും സിപിഎം കൊച്ചി ഏരിയാ സെക്രട്ടറിയുമായ കെ ജെ മാക്‌സിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഡൊമിനിക്കിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ചെല്ലാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കോ ണ്‍ഗ്രസ് നേതാവ് കെ ജെ ലീനസ് വിമതനായി രംഗത്തുണ്ട്. പ്രവീ ണ്‍ ദാമോദര പ്രഭുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിടിയു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന സു ള്‍ഫിക്കര്‍ അലിയാണ് എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി.വെല്‍ഫെയല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി എ എസ് മുഹമ്മദും പിഡിപി സ്ഥാനാര്‍ഥിയായി ടി പി ആന്റണിയും മല്‍സര രംഗത്തുണ്ട്.

തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ അഞ്ചു തവണ തുടര്‍ച്ചയായി വിജയിച്ച എക്‌സൈസ് മന്ത്രി കെ ബാബുവിന് എതിരെ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെയാണ് സിപിഎം രംഗത്തിറക്കിയത്.അടുത്തിടെ ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കാര്യമായിതന്നെ മങ്ങലേറ്റിട്ടുണ്ട്. എല്‍ഡിഎഫിലും സ്ഥാനാഥിയെക്കുറിച്ച ആശയകുഴപ്പമുണ്ടായിരുന്നു. പ്രഫ. തുറവൂര്‍ വിശ്വംഭരരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപി ഐ-എസ് പി സഖ്യ സ്ഥാനാര്‍ഥിയായി സുധീര്‍ യൂസഫ് മല്‍സരിക്കുന്നു. പിഡിപി സ്ഥാനാര്‍ഥിയായി കെ കെ ഫൈസല്‍ രംഗത്തുണ്ട്.

എറണാകുളം

എറണാകുളം സിറ്റിങ് എം എല്‍എ കോണ്‍ഗ്രസ്സിലെ ഹൈബി ഈഡനെ ഡിവൈഎഫ് ഐ നേതാവും മുന്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറുമായ എം അനില്‍കുമാര്‍ (എല്‍ഡിഎഫ്) നേരിടുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ കെ മോഹന്‍ദാസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.എസ്ഡിപി ഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി സമാജ് വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് രൂപേഷ് ജിമ്മി മഠത്തിപറമ്പിലാണ് മല്‍സരിക്കുന്നത്. ഇരു മുന്നണികളെയും മാറി മാറി പുണര്‍ന്ന മണ്ഡലം 2001 മുതല്‍ തുടര്‍ച്ചയായി യുഡിഎഫിനൊപ്പമാണ്.2011 ല്‍ മുന്‍ എംപി സെബാസ്റ്റന്‍ പോളിനെ 32437 വോട്ടുകള്‍ക്കാണ് ഹൈബി തോല്‍പ്പിച്ചത്.

തൃക്കാക്കര

തൃക്കാക്കര 2011ല്‍ രൂപംകൊണ്ട മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ബെന്നി ബെഹ്‌നാന് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ് മുന്‍ ഇടുക്കി എംപി പി ടി തോമസിനെയാണ് മല്‍സരിപ്പിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഇത്തവണ ആദ്യമായി സിപിഎം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപി ഐയിലെ കെ എം ഷാജഹാനാണ് മല്‍സരിക്കുന്നത്. ഇവിടെ എന്‍ഡിഎ സീറ്റ് ന ല്‍കിയ എല്‍ജെപിയുടെ സ്്ഥാനാര്‍ഥിയായി അഡ്വ വിവേക് കെ ജയനെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഭ്യന്തര കലഹം മൂലം പിന്‍വലിച്ചു. ബിജെപിയിലെ എസ് സജിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.

കുന്നത്ത് നാട്

കുന്നത്ത് നാട് സിറ്റിങ് എംഎല്‍എ വിപി സജീന്ദ്രന്‍ (കോ ണ്‍) വീണ്ടും മല്‍സരിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഷിജി ശിവജി (സിപിഎം ). എസ്ഡിപി ഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്‍ ഒ കുട്ടപ്പനാണ് ഇവിടെ ജനവിധി തേടുന്നത്. ബിഡിജെഎസിലെ തുറവൂര്‍ സുരേഷ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കൃഷ്ണന്‍കുട്ടിയാണ് പിഡിപി സ്ഥാനാര്‍ഥി.

പിറവം

പിറവം  സിറ്റിങ് എംഎല്‍എ ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് (കേരള കോണ്‍ ജേക്കബ്) യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. സിപിഎമ്മിന്റെ എം ജെ ജേക്കബാണ് എതിരാളി. ബിഡിജെഎസ് ജില്ലാ സെക്രട്ടറിയായ സി പി സത്യന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.

മൂവാറ്റുപുഴ

മൂവാറ്റുപുഴ സിറ്റിങ് എംഎല്‍എ ജോസഫ് വാഴയ്ക്കനാ (കോണ്‍.)ണ് യുഡിഎഫിന് വേണ്ടി വീണ്ടും രംഗത്തുള്ളത്. സിപി ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി എല്‍ദോ എബ്രഹാം എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപി ഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി .എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍ കുഞ്ഞാണ്. പി ജെ തോമസ് (ബി ജെപി ) എന്‍ഡിഎയുടെയും പി കെ അബൂബക്കര്‍ തങ്ങള്‍ പിഡിപി യുടെയും സ്ഥാനാര്‍ഥികളാണ്.

കോതമംഗലം

കോതമംഗലം സിറ്റിങ് എംഎല്‍എ ടിയു കുരുവിളയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിന് വേണ്ടി വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ആന്റണി ജോണ്‍ മല്‍സരിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പി സി സിറിയക്ക് (കേരള കോണ്‍. പി സി തോമസ്).എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പ്രഫ. അനസ്. പിഡിപിക്ക് വേണ്ടി സയ്യിദ് യഹിയ തങ്ങള്‍ മല്‍സരിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss