|    Sep 25 Tue, 2018 2:27 pm
FLASH NEWS
Home   >  Kerala   >  

എറണാകുളം-തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

Published : 19th August 2018 | Posted By: afsal ph


തൃശൂര്‍: ചാലക്കുടി, ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങി. എറണാകുളം-തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു. എറണാകുളം സ്റ്റാന്‍ഡില്‍നിന്നു തൃശൂരിലേക്ക് 15 മിനിറ്റ് ഇടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, ഇടപ്പള്ളി-പന്‍വേല്‍ ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. വരാപ്പുഴ-പറവൂര്‍ ഭാഗത്തു ചെറിയപ്പിള്ളി പാലത്തിന് അപ്പുറവും ഇപ്പുറവും പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. കൊച്ചി നഗരത്തിനു വടക്കു പടിഞ്ഞാറുള്ള ഏഴു ദ്വീപുകളില്‍ ജലനിരപ്പു താണുകൊണ്ടിരിക്കുന്നു. തൃശൂര്‍-കോഴിക്കോട് റോഡില്‍ കഴിഞ്ഞ ദിവസം തന്നെ ഗതാഗതം പുനസ്ഥാപിച്ചിരുന്നു.
നാവികസേനയുടെ രക്ഷാദൗത്യസംഘങ്ങള്‍ രാവിലെ ആറിനു പ്രവര്‍ത്തനം തുടങ്ങി. തിരുവല്ല, ചെങ്ങന്നൂര്‍, അയിരൂര്‍, ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്കും ഡൈവിങ് വിദഗ്ധരുടെ സംഘങ്ങള്‍ വില്ലിങ്ഡന്‍ ദ്വീപില്‍നിന്നു പറന്നിട്ടുണ്ട്. ചെങ്ങന്നൂരിലേക്ക് 19 ടീമും, തിരുവല്ലയില്‍ 17 ഉം കൊടുങ്ങല്ലൂരിലേക്ക് ഒമ്പതും ചാലക്കുടിയിലേക്ക് അഞ്ച് ടീമുകളും പോയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss