|    Sep 21 Fri, 2018 1:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എറണാകുളം ജില്ലയില്‍ ഏഴ് വിദ്യാലയങ്ങള്‍ തുറക്കുക 31ന്‌

Published : 29th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയം തീര്‍ത്ത ആഘാതത്തില്‍ നിന്ന് മോചിതരായില്ലെങ്കിലും എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ ഇന്നു മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. അതേസമയം, ഏഴു വിദ്യാലയങ്ങള്‍ 31നു മാത്രമേ തുറക്കൂ. മഴക്കെടുതിയും ഓണാവധിയും ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
പ്രളയം സര്‍വതും തകര്‍ത്തതിന്റെ മനോവേദനയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 117 സ്‌കൂളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 80 വിദ്യാലയങ്ങള്‍ പൂര്‍ണമായും മുങ്ങുകയും ചെയ്തു. ഇവിടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്. സാങ്കേതിക കാരണങ്ങളാല്‍ മുളവൂര്‍ ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, ലിറ്റില്‍ ഫഌവര്‍ ലോവര്‍പ്രൈമറി സ്‌കൂള്‍ പാനായിക്കുളം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ കെടാമംഗലം, ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ കുന്നുകര എന്നി ഏഴ് സ്‌കൂളുകള്‍ 31ന് ആയിരിക്കും തുറക്കുക. ജില്ലയിലെ 140 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഭൂരിഭാഗം ക്യാംപുകളും കഴിഞ്ഞ ദിവസങ്ങളില്‍ അവസാനിപ്പിച്ചു. ശേഷിക്കുന്നവ പൂര്‍ണമായും ഇന്നലെ അവസാനിപ്പിച്ച് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുകയും ചെയ്തു. അതിനിടെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട പാഠപുസ്തകങ്ങളുടെ കണക്കെടുപ്പും ഇന്നു മുതല്‍ ആരംഭിക്കും.അതേസമയം, ക്ലാസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമോയെന്ന സംശയം ചില സ്‌കൂള്‍ അധികൃതര്‍ ഉന്നയിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss