|    Oct 23 Mon, 2017 7:04 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എറണാകുളം ജനറല്‍ ആശുപത്രിക്ക് സചിന്റെ സഹായം

Published : 4th August 2017 | Posted By: fsq

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിക്ക് സചിന്‍ ടെണ്ടു ല്‍ക്കറുടെ സഹായഹസ്തം. രാജ്യസഭാ അംഗമായ സചിന്‍ ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്‌റേ യൂനിറ്റ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ഹൈബി ഈഡന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം പി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സ്‌റേ യൂനിറ്റിന്റെ ആവശ്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇതുസംബന്ധിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുംബൈ സബര്‍ബന്‍ ജില്ലാ കലക്ടര്‍ക്ക് സചിന്‍ കത്തയച്ചിട്ടുണ്ട്. നിവേദനം സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ രൂപരേഖ 75 ദിവസത്തിനകം അറിയിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. കത്തിന്റെ കോപ്പി എറണാകുളം ജില്ലാ കലക്ടര്‍ക്കും നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക