|    Dec 11 Tue, 2018 2:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ തീവണ്ടികള്‍ ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് റെയില്‍വേ മേല്‍പ്പാലങ്ങള്‍ അപകടത്തിലായ സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്ന എറണാകുളം-കോട്ടയം-കായംകുളം സെക്ഷനില്‍ ഇന്നുമുതല്‍ ഭാഗികമായി വേഗത നിയന്ത്രിച്ച് തീവണ്ടികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് സതേണ്‍ റെയില്‍വേ അറിയിച്ചു. ഇന്നു രാവിലെ ആറുമുതലായിരിക്കും തീവണ്ടികള്‍ സര്‍വീസ് ആരംഭിക്കുന്നത്. എറണാകുളം-കോട്ടയം-കായംകുളം റെയില്‍പ്പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇന്നുമുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. അതേസമയം, എറണാകുളം-തൃശൂര്‍-ഷൊര്‍ണൂര്‍ സെക്ഷനില്‍ ഇന്നു വൈകീട്ട് നാലുവരെ തീവണ്ടികള്‍ സര്‍വീസ് നടത്തില്ല. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി എറണാകുളത്തിനും തിരുവനന്തപുരം- നാഗര്‍കോവില്‍-തിരുനെല്‍വേലി സെക്ഷനില്‍ വേഗത നിയന്ത്രിച്ചുകൊണ്ട് സര്‍വീസ് നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss