|    May 28 Sun, 2017 11:53 pm
FLASH NEWS

എറണാകുളം കിരീടത്തിനരികെ; മീറ്റിന് ഇന്നു തിരശ്ശീല

Published : 8th December 2015 | Posted By: SMR

സമീര്‍ കല്ലായി

കോഴിക്കോട്: 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഫോട്ടോഫിനിഷിലേക്ക്. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഓവറോള്‍ കിരീടത്തിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.
198 പോയിന്റോടെ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം തന്നെയാണ് തുടര്‍ച്ചയായി മൂന്നാം ദിനവും ഒന്നാം സ്ഥാനത്ത്. 32 പോയിന്റ് മാത്രം പിന്നിലായി പാലക്കാട് (166 പോയിന്റ്) തൊട്ടുതാഴെയുണ്ട്. 90 പോയിന്റോടെ ആതിഥേയരായ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.
സ്‌കൂള്‍ വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പായ എറണാകുളം മാര്‍ ബേസില്‍ എച്ച്എസ്എസാണ് തലപ്പത്തു നില്‍ക്കുന്നത്. എട്ടു സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവുമടക്കം 74 പോയിന്റാണ് മാര്‍ ബേസിലിന്റെ സമ്പാദ്യം. ഒമ്പതു സ്വര്‍ണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 66 പോയിന്റോടെ പാലക്കാട് പറളി എച്ച്എസ്എസ് രണ്ടാമതുണ്ട്. 49 പോയിന്റുമായി പാലക്കാട്ടു നിന്നുതന്നെയുള്ള കല്ലടി എച്ച്എസിനാണ് മൂന്നാം സ്ഥാനം.
നിലവിലെ ചാംപ്യന്‍മാരായ സെന്റ് ജോര്‍ജ് എച്ച്എസ്എസ് കോതമംഗലം (37) നാലാം സ്ഥാനത്താണ്. ഇന്നലെ എട്ടു മീറ്റ് റെക്കോഡുകളാണ് പിറന്നത്. അവസാന ദിവസമായ ഇന്ന് 22 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day