|    Nov 19 Mon, 2018 2:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എറണാകുളം-അങ്കമാലി അതിരൂപതരണ്ടാമത്തെ ഭൂമി വില്‍പന നീക്കവും വിവാദത്തിലേക്ക്‌

Published : 4th November 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ രണ്ടാമത്തെ ഭൂമി വില്‍പന നീക്കവും കോടതിയിലേക്ക്. അതിരൂപതയുടെ കീഴിലെ തൃക്കാക്കരയില്‍ വരുന്ന 12 ഏക്കര്‍ ഭൂമി സെന്റിന് അഞ്ച് ലക്ഷം രൂപ വിലവച്ച് 60 കോടി രൂപയ്ക്ക് വില്‍ക്കാനുള്ള ബിഷപ് ജേക്കബ് മനത്തോട്ടത്തിന്റെ നീക്കം കോടതിയില്‍ ചോദ്യംചെയ്തതായി കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുവെന്നും ആരോപണവിധേയര്‍ക്ക് കോടതി നോട്ടീസയച്ചതായും പോളച്ചന്‍ പുതുപ്പാറ അറിയിച്ചു.
എതിര്‍കക്ഷികളായ ബിഷപ് ജേക്കബ് മനത്തോട്ടത്തിനും ഭൂമി വാങ്ങാന്‍ തയ്യാറായ വ്യവസായി കൊച്ചൗസേപ് ചിറ്റിലപ്പള്ളിക്കും പ്രത്യേക ദൂതന്‍ വഴിയാണ് കോടതി നോട്ടീസ് അയച്ചത്. കേസ് നാളെ കോടതി പരിഗണിക്കും. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാനോന്‍ നിയമപ്രകാരമുള്ള സമിതികളെല്ലാം മാര്‍പാപ്പയുടെ പ്രതിനിധിയായ പൗരസ്ത്യ തിരുസംഘം പിരിച്ചുവിട്ട സാഹചര്യത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭൂമി വില്‍ക്കാന്‍ അവകാശമില്ലെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.
സെന്റിന് അഞ്ച് ലക്ഷം രൂപയെന്ന നിരക്കില്‍ നടക്കുന്ന ഈ കച്ചവടത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്. 180 കോടി വില കിട്ടാവുന്ന വസ്തുവാണ് 60 കോടിക്ക് വില്‍ക്കാനുള്ള നീക്കം നടക്കുന്നത്. നിലവില്‍ സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജുഡീഷ്യറിപോലും സമ്മര്‍ദത്തിലായതായി ശ്രദ്ധയില്‍പ്പെട്ടതായും പോളച്ചന്‍ പുതുപ്പാറ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss