|    Nov 15 Thu, 2018 7:21 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

എറണാകുളം-അങ്കമാലി അതിരൂപത മാര്‍പാപ്പ റദ്ദാക്കിയ സഹായ മെത്രാന്മാരുടെ ചുമതലകള്‍ വീണ്ടും നല്‍കി

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന വിഷയവുമായി ബന്ധപ്പെട്ട് മാര്‍പാപ്പ ഇടപെട്ട് അധികാരങ്ങള്‍ എടുത്തുമാറ്റിയ അതിരൂപതയിലെ സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും നാളുകള്‍ക്കു ശേഷം ചുമതലകള്‍ നല്‍കി.
വിവാദ ഭൂമിവില്‍പനയെ വിഷയത്തെ തുടര്‍ന്ന് മാര്‍പാപ്പ ഇടപെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിയമിച്ച അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്താണ് ഇരുവര്‍ക്കും വീണ്ടും ചുമതലകള്‍ നല്‍കി സര്‍ക്കുലര്‍ ഇറക്കിയത്. റോമിലെ സഭാധികാരികളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തന്റെ ഉത്തരവാദിത്തത്തിലാണ് ചുമതലകള്‍ നല്‍കുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് അതിരൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതലയും മാര്‍ ജോസ് പുത്തന്‍വീട്ടിലിന് വൈദികരുടെ തുടര്‍പരിശീലന പരിപാടികള്‍, സന്യസ്തര്‍, സെമിനാരി വിദ്യാര്‍ഥികളുടെ പരിശീലനംതുടങ്ങിയ ചുമതലകളാണ് നല്‍കിയിരിക്കുന്നത്. അതിരൂപതയില്‍ ഇപ്പോള്‍ ഉണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇവ പരിഹരിക്കാനുള്ള എല്ലാ പിന്തുണയും ഉണ്ടാകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss