|    Jun 23 Sat, 2018 6:19 am
FLASH NEWS

എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍രോഗികള്‍ക്കൊപ്പം മൃതദേഹവും തകര ഷെഡ്ഡില്‍

Published : 11th January 2017 | Posted By: fsq

 

എരുമേലി: ശബരിമല തീര്‍ത്ഥാടനം തിരക്കില്‍ അമരുമ്പോഴും മൂന്നു നില കെട്ടിടങ്ങള്‍ രണ്ടെണ്ണമുണ്ടായിട്ടും എരുമേലിയിലെ ഏക സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ മാത്രമല്ല തീര്‍ത്ഥാടകരെയും മരിച്ചവരുടെ മൃതശരീരങ്ങളുമെല്ലാം കിടത്തുന്നത് തകര ഷെഡ്ഡില്‍. കഴിഞ്ഞ ദിവസം കാനനപാതയില്‍ മരിച്ച കര്‍ണാടക, ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പഭക്തരുടെ മൃതദേഹങ്ങള്‍ ഒരു പകലും രാത്രിയും രോഗികള്‍ക്കൊപ്പം തകരഷെഡ്ഡിലാണ് കിടത്തിയത്. ഒന്നര വര്‍ഷം മുമ്പ് ഉദ്്ഘാടനം ചെയ്തതാണ് രോഗികളെ കിടത്തിച്ചികില്‍സിക്കാനായി പുതിയ മൂന്നു നിലകെട്ടിടം. എന്നാല്‍ ഇതുവരെ ഈ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ഒരു രോഗിയെ പോലും ഇവിടെ കിടത്തിയിട്ടില്ല. ഇതിനോട് ചേര്‍ന്നാണ് മറ്റൊരു ബഹുനില കെട്ടിടം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയായത്. ഈ കെട്ടിടവും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. നാലു വര്‍ഷം മുമ്പ് പഴക്കമേറിയ ആശുപത്രി കെട്ടിടം പൊളിച്ചപ്പോള്‍ താല്‍ക്കാലിക ക്രമീകരണമായി നിര്‍മിച്ച തകര ഷെഡ്ഡാണ് ഇപ്പോഴും രോഗികളെ കിടത്തി ചികില്‍സിക്കാന്‍ ഉപയോഗിക്കുന്നത്.  കോടികള്‍ ചെലവിട്ട് അത്യാധുനിക കെട്ടിടങ്ങള്‍ നിര്‍മിച്ചത് കാഴ്ചവസ്തുവായി മാറിയിരിക്കുന്നു. രണ്ടു മാസത്തെ ശബരിമല തീര്‍ത്ഥാടനകാലത്ത് മാത്രം കിടത്തി ചികില്‍സ നടത്തുന്ന കേന്ദ്രമെന്ന് നാട്ടുകാരില്‍ പരാതികള്‍ വ്യാപകമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും അടിയന്തര ചികില്‍സയ്ക്ക് സര്‍ക്കാര്‍ ആതുരാലയമായി എരുമേലിയിലുളളത് ഇത് മാത്രമാണെന്നിരിക്കെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് മെച്ചപ്പെട്ട സേവനം നല്‍കാനാവാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss