|    Feb 26 Sun, 2017 7:10 am
FLASH NEWS

എരുമേലി വിമാനത്താവളം: നടപടി തുടങ്ങി- മുഖ്യമന്ത്രി

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വ്യോമമാര്‍ഗം എത്തിച്ചേരാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇന്നലെ വ്യോമയാന മന്ത്രി പി അശോക് ഗജപതി രാജുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുത്താല്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അത് ഏറ്റെടുക്കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു. പുതിയ വിമാനത്താവളത്തിന് എന്‍ഒസി നല്‍കാമെന്ന അനുകൂല മറുപടിയാണ് കേന്ദ്രമന്ത്രിയില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ഒന്നുകൂടി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക