|    Nov 25 Sat, 2017 5:07 pm
FLASH NEWS

എരുമേലി വലിയതോട്ടില്‍ഇറിഗേഷന്‍ വകുപ്പ്ശുചീകരണം ആരംഭിച്ചു

Published : 10th November 2016 | Posted By: SMR

എരുമേലി: ശബരിമല തീര്‍ത്ഥാടനം മുന്‍നിര്‍ത്തി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ എരുമേലി വലിയതോട്ടില്‍ ശുചീകരണ ജോലികള്‍ ഇന്നലെ ആരംഭിച്ചു. ഇത്തവണ ഇറിഗേഷന്‍ വകുപ്പിനെ കൂടാതെ ഗ്രാമപ്പഞ്ചായത്തും ശുചീകരണം നടത്തും. തീര്‍ത്ഥാടന കാലത്തിനു ശേഷം ഇറിഗേഷന്‍ വിഭാഗത്തിന്റെ ശുചീകരണം ഉണ്ടാവില്ല. ഫോറസ്റ്റ് റേഞ്ച് ഓഫിസ് പടി മുതല്‍ രാജാ പടി പാലം വരെയാണ് ഇറിഗേഷന്‍ വിഭാഗം ശുചീകരണം നടത്തുക. മൊത്തം രണ്ടു ലക്ഷം രൂപയാണ് ഇതിനായി ചെലവിടുക. രണ്ടു ദിവസത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാവുമെന്ന് ഇറിഗേഷന്‍ വിഭാഗം അസി. എന്‍ജിനീയര്‍ നിഷാ ദാസ് അറിയിച്ചു. ഇറിഗേഷന്‍ വിഭാഗം ശുചീകരണം നടത്തിയതിന്റെ ശേഷമുള്ള ഭാഗമാണ് ഗ്രാമപ്പഞ്ചായത്ത് ശുചീകരിക്കുക. കരിംങ്കല്ലുമൂഴി മുതല്‍ കൊരട്ടി വരെ വലിയതോട്ടില്‍ നടത്തുന്ന ശുചീകരണ ജോലിക്ക് ടെന്‍ഡര്‍ ഉറപ്പിച്ച് കരാര്‍ നല്‍കിയെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി എ നൗഷാദ് പറഞ്ഞു. കൂടിയാലോചന ഇല്ലാതെ ഇറിഗേഷന്‍ വിഭാഗവും ശുചീകരണത്തിനു ടെന്‍ഡര്‍ ക്ഷണിച്ചത് പ്രശ്‌നമായതോടെയാണ് ഇരുവിഭാഗവും ജോലികള്‍ നടത്തുന്നത് സംബന്ധിച്ച് ധാരണയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക